കര്‍ണാടകയില്‍ റോഡിന് ഗോഡ്‌സെയുടെ പേരിട്ടു; ബോര്‍ഡ് നീക്കം ചെയ്ത് പഞ്ചായത്ത്

കര്‍ണാടകയില്‍ റോഡിന് ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്‌സെയുടെ പേരിട്ടത് വിവാദമായതോടെ പേരെഴുതിയ ബോര്‍ഡ് നീക്കം ചെയ്ത് പഞ്ചായത്ത്. ഉഡുപ്പി ജില്ലയിലെ കാര്‍ക്കള താലൂക്കില്‍ പുതുതായി നിര്‍മിച്ച റോഡിനാണ് ഗോഡ്സെയുടെ പേരിട്ടത്.
‘പദുഗിരി നാഥുറാം ഗോഡ്‌സെ റോഡ്’ എന്നെഴുതിയ ബോര്‍ഡിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം വിവാദമായതോടെ റോഡ് സ്ഥിതി ചെയ്യുന്ന ബോലോ ഗ്രാമപഞ്ചായത്തിലെ അധികൃതര്‍ ബോര്‍ഡ് നീക്കം ചെയ്യുകയായിരുന്നു. പഞ്ചായത്ത് അധികൃതരുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കര്‍ണാടക ഊര്‍ജ മന്ത്രി വി.സുനില്‍ കുമാറിന്റെ മണ്ഡലത്തിലുള്‍പ്പെടുന്നതാണ് ബോലോ ഗ്രാമപഞ്ചായത്ത്. ബോര്‍ഡ് സ്ഥാപിച്ചത് സര്‍ക്കാരോ പഞ്ചായത്ത് അധികൃതരോ അല്ലെന്ന് മന്ത്രി പറഞ്ഞു. ബോര്‍ഡ് സ്ഥാപിക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചവരെ ഉടന്‍ പിടികൂടുമെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights: Karnataka road named after Gandhi assassin Godse, removed after criticism
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here