Advertisement

കൊച്ചിയിൽ പകർച്ചവ്യാധികൾ പെരുകുന്നതായി റിപ്പോർട്ട്

June 8, 2022
Google News 2 minutes Read
communicable diseases increase in kozhi

എറണാകുളം ജില്ലയിൽ കൊവിഡ് കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. രോഗവ്യാപനം വന്നാൽ കൈക്കൊള്ളേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി ഡിഎംഒ ഡോ. ശ്രീദേവി ട്വന്റിഫോറിനോട് പറഞ്ഞു. കൊച്ചിയിൽ പകർച്ച വ്യാധിയും പെരുകുന്നുണ്ട്. നഗരസഭയിലെ പത്തോളം ഡിവിഷനുകളിൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തതായും ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. ( communicable diseases increase in kochi )

കൊവിഡ് ക്ലസ്റ്ററുകൾ ആയിട്ടില്ല, പക്ഷേ ചില പ്രദേശങ്ങളിൽ നേരിയ വർധനയുണ്ടെന്ന് ഡോ.ശ്രീദേവി പറഞ്ഞു. ‘ഡെങ്കിക്ക് പുറമെ ലെപ്‌റ്റോസ്‌പൈറോസിസ്, ജലജന്യ രോഗങ്ങൾ എന്നിവയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചില മരണങ്ങളും സംഭവിക്കുന്നുണ്ട്’- ഡോക്ടർ വ്യക്തമാക്കി.

Read Also: രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രതിദിവ കൊവിഡ് കേസുകളുള്ളത് എറണാകുളം ജില്ലയിലാണ്. കഴിഞ്ഞ ദിവസം 622 പേർക്കാണ് ജില്ലയിൽ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. കേസുകൾ ഗുരുതരമാകുന്ന സാഹചര്യം നിലവിൽ ഇല്ല. മരണനിരക്കും കുറവാണ്.

കൊവിഡ് പ്രോട്ടോകോൾ ജനങ്ങൾ കർശനമായി പാലിക്കണമെന്ന് ഡോ.ശ്രീദേവി പറഞ്ഞു.

Story Highlights: communicable diseases increase in kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here