കർട്ടൻ ഇട്ട സർക്കാർ വാഹനങ്ങൾക്ക് താക്കീത് നൽകി പൊലീസ്; ഓപ്പറേഷൻ സുതാര്യത്തിന് തുടക്കമായി

സൺഫിലിമും കൂളിംഗ് ഫിലിമും ഒട്ടിച്ച വാഹനങ്ങൾക്കെതിരായ പരിശോധന ഓപ്പറേഷൻ സുതാര്യത്തിന് സംസ്ഥാനത്ത് തുടക്കമായി. ഇതുവരെ നൂറിലധികം വാഹനങ്ങൾ നടപടി നേരിട്ടു. തിരുവനന്തപുരത്ത് കർട്ടൻ ഇട്ട സർക്കാർ വാഹനങ്ങൾക്ക് താക്കീത് നൽകി. ( kerala police cooling film vehicle inspection )
കൂളിങ് ഫിലിം, റ്റിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവയൊന്നും ഒട്ടിക്കാൻ പാടില്ല. നിലവിലെ നിയമം ദുർവ്യാഖ്യാനം ചെയ്ത് ആശയ കുഴപ്പം സൃഷ്ടിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് സ്‌പെഷ്യൽ ഡ്രൈവ് എം വി ഡി ആരംഭിച്ചത്.
Read Also: ‘നട്ടാൽ കുരുക്കാത്ത നുണ’, പിസി ജോർജിനും സ്വപ്നയ്ക്കുമെതിരെ കെടി ജലീൽ
വാഹന ഉടമകൾക്ക്‌ബോധവത്കരണം നൽകുന്നതിനൊപ്പം പിഴയും ചുമത്തി. 250 രൂപയാണ് ആദ്യം പിഴ. വീണ്ടും പിടിച്ചാൽ 1250 ആഴി പിഴ ഉയരും. നിയമനടപടികളും പിന്നാലെ ഉണ്ടാകും. സംസ്ഥാനത്ത് ഇത് വരെ നൂറിലധികം വാഹനങ്ങൾക്ക് സുതാര്യത്തിൽ പിടി വീണു. എറണാകുളത്ത് ഇതുവരെ 30 കേസുകൾ രജിസ്റ്റർ ചെയ്തു
ഈ മാസം 14 വരെ പരിശോധന തുടരും.
Story Highlights: kerala police cooling film vehicle inspection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here