Advertisement

രാജ്യസഭാ തെരഞ്ഞെടുപ്പ്; കർണാടകയിൽ എംഎൽഎമാരെ റിസോ‍ര്‍ട്ടിലേക്ക് മാറ്റി ജെഡിഎസ്

June 9, 2022
Google News 2 minutes Read

കർണാടകയിൽ നാളെ രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജെഡിഎസിന്റെ മുഴുവൻ എംഎൽമാരെയും റിസോർട്ടിലേക്ക് മാറ്റി. 32 ജെഡിഎസ് എംഎൽഎമാരെയാണ് മാറ്റിയത്. ബെംഗളുരുവിലെ സ്വകാര്യ റിസോർട്ടിലേക്കാണ് എംഎൽഎമാരെ മാറ്റിയത്.കർണ്ണാടകയിൽ നാല് സീറ്റുകളിൽ ആറ് സ്ഥാനാർത്ഥികളാണുള്ളത്. ജയിക്കാൻ വേണ്ടത് 45 വോട്ടുകളാണ്.

Read Also: കളിക്കളത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം; ഇൻസ്റ്റഗ്രാമിലും റെക്കോർഡുകൾ തകർത്ത് വിരാട്…

ബിജെപിക്ക് രണ്ടും, കോൺഗ്രസിന് ഒന്നും സീറ്റിൽ ജയിക്കാം. നാലാമത് സീറ്റിലേക്ക് ജയിക്കാമെന്ന് കണക്ക് കൂട്ടിയ ജെഡിഎസിനെ പ്രതിരോധത്തിലാക്കാൻ കോൺഗ്രസും ബിജെപിയും സ്ഥാനാർത്ഥികളെ രംഗത്തിറക്കിയിരിക്കുകയാണ്. ഈ വെല്ലുവിളികൾക്കിടെയിൽ ആര് നേടുമെന്നത് നിർണ്ണായകമാണ്. ഇതിനിടയിലാണ് ജെഎഡ‍ിഎസ് സ്ഥാനാർത്ഥികളെ മാറ്റിയത്.

കര്‍ണാടകയ്ക്ക് പുറമെ ഹരിയാന, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെയും പതിനാറ് സീറ്റുകളിൽ തെരഞ്ഞെടുപ്പ് നിർണ്ണായകമാകും. കുതിര കച്ചവട സാധ്യത ഭയന്ന് രാഷ്ട്രീയ പാർട്ടികൾ ഹരിയാനയിലും, രാജസ്ഥാനിലും, മഹാരാഷ്ട്രയിലും എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റിയിരുന്നു.

Story Highlights: rajyasabha election jds shifts mlas to resort

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here