ഓസീസ് പിച്ചുകളിൽ പന്ത് അപകടകാരിയാവും: റിക്കി പോണ്ടിംഗ്

ഓസ്ട്രേലിയൻ പിച്ചുകളിൽ ഋഷഭ് പന്ത് വളരെ അപകടകാരിയാവുമെന്ന് ഡൽഹി ക്യാപിറ്റൽസ് പരിശീലകൻ റിക്കി പോണ്ടിംഗ്. ഓസ്ട്രേലിയയിലെ പിച്ചുകളിൽ പന്തിന് മികച്ച പ്രകടനം നടത്താനാവുമെന്ന് പോണ്ടിംഗ് പറഞ്ഞു. ഓസ്ട്രേലിയയിൽ ടി-20 ലോകകപ്പ് നടക്കാനിരിക്കെയാണ് പോണ്ടിംഗിൻ്റെ ശ്രദ്ധേയമായ നിരീക്ഷണം. ഓസീസ് പിച്ചുകളിൽ മലയാളി താരം സഞ്ജു സാംസൺ തകർക്കുമെന്ന് ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്ത്രി പറഞ്ഞിരുന്നു. (ricky ponting rishabh pant)
“അതിശയിപ്പിക്കുന്ന കളിക്കാരനാണ് ഋഷഭ്. ഫാസ്റ്റ്, ബൗൺസി വിക്കറ്റായിരിക്കും ഓസ്ട്രേലിയലേത്. അവിടെ പന്ത് വളരെ അപകടകാരിയാവും. ടൂർണമെൻ്റിൽ ശ്രദ്ധിക്കേണ്ട കളിക്കാരിൽ ഒരാളാണ് പന്ത്. അഞ്ചാം സ്ഥാനത്താണ് പന്തിൻ്റെ പൊസിഷൻ ഞാൻ കാണുന്നത്. എന്നാൽ, ഒന്നോ രണ്ടോ വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുകയും ഏഴോ എട്ടോ ഓവറുകൾ ബാക്കി നിൽക്കുകയും ചെയ്താൽ ഞാൻ പന്തിന് സ്ഥാനക്കയറ്റം നൽകും. വളരെ ഡൈനാമിക് ആയ താരമാണ് പന്ത്. ആ രീതിയിൽ തന്നെ അദ്ദേഹത്തെ ഉപയോഗിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കഴിഞ്ഞ ഐപിഎൽ സീസണിൻ്റെ പേരിൽ അവൻ അസ്വസ്ഥനാണ്. മുൻ സീസണുകളെക്കാൾ മികച്ച രീതിയിൽ ബാറ്റ് ചെയ്യാൻ അദ്ദേഹത്തിനു സാധിച്ചെന്ന് എനിക്കു തോന്നി. പന്തും അത് പറഞ്ഞു.”- പോണ്ടിംഗ് പറഞ്ഞു.
Read Also: ‘ഓസ്ട്രേലിയയിൽ അവൻ തകർക്കും’; ടി-20 ലോകകപ്പ് ടീമിൽ സഞ്ജുവിനെ പിന്തുണച്ച് രവി ശാസ്ത്രി
ഓസ്ട്രേലിയൻ പിച്ചുകളുടെ സ്വഭാവം പരിഗണിക്കുമ്പോൾ രാഹുൽ ത്രിപാഠി, ശ്രേയാസ് അയ്യർ എന്നിവരെക്കാൾ താൻ സഞ്ജുവിനു മുൻഗണന നൽകുമെന്ന് രവി ശാസ്ത്രി പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ ഭേദപ്പെട്ട പ്രകടനം നടത്തിയ സഞ്ജുവിനെ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ പരിഗണിച്ചില്ല. ഇതിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്.
Story Highlights: ricky ponting supports rishabh pant
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here