Advertisement

സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ ഇ.ഡി അന്വേഷിക്കും; രഹസ്യമൊഴി വിശദമായി പരിശോധിക്കും

June 12, 2022
Google News 3 minutes Read
d will enquire swapna suresh's allegations against pinarayi vijayan

സ്വപ്‌ന സുരേഷിന്റെ പുതിയ ആരോപണങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.രാധാകൃഷ്ണന്‍ അന്വേഷിക്കും. ജോയിന്റ് ഡയറക്ടര്‍ മനീഷ് ഗൊദാരയ്ക്കാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. നേരത്തെ ഇതേ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് പി രാധാകൃഷ്ണന്‍. സ്വപ്‌നയുടെ രഹസ്യമൊഴി സംഘം വിശദമായി പരിശോധിക്കും. അന്വേഷണത്തില്‍ അനാവശ്യ തിടുക്കം വേണ്ടെന്നാണ് ഏജന്‍സിക്ക് കിട്ടിയിരിക്കുന്ന നിര്‍ദേശം.(ed will enquire swapna suresh’s allegations against pinarayi vijayan)

സ്വപ്‌നയ്ക്ക് സുരക്ഷ ആവശ്യപ്പെട്ട് എറണാകുളം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി നാളെ പരിഗണിക്കും. അതിനെ അനുകൂലിക്കാനുള്ള നീക്കത്തിലാണ് ഇഡി. രഹസ്യമൊഴി വിശദമായി പരിശോധിച്ചതിന് ശേഷമേ തുടരന്വേഷണത്തിലേക്ക് സംഘം പോകൂ.

അതേസമയം സ്വപ്ന സുരേഷിനെതിരെയുള്ള ഗൂഢാലോചനാ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ നിര്‍ണായക യോഗം നാളെ ചേരും. ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക, പുതുതായി പ്രതി ചേര്‍ക്കേണ്ടവര്‍ തുടങ്ങിയ കാര്യങ്ങളില്‍ നാളെ തീരുമാനമെടുക്കും. കേസില്‍ സരിത എസ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്ന കാര്യത്തിലും ആലോചന തുടരുകയാണ്.

Read Also: കെ ടി ജലീലിന്റെ പരാതി; നിയമോപദേശം തേടി സ്വപ്‌ന സുരേഷ്

ഗൂഢാലോചനാ കേസ് അന്വേഷിക്കുന്ന പന്ത്രണ്ടംഗ സംഘത്തെ സംബന്ധിച്ച് നിര്‍ണായക യോഗമാണ് നാളെ ചേരുന്നത്. വിവിധ ജില്ലകളിലുള്ള അംഗങ്ങള്‍ പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തി കൂടിക്കാഴ്ച്ച നടത്തും. കേസില്‍ സാക്ഷിയാക്കിയ സരിത എസ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ നാളെ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ നാളെ അപേക്ഷയും സമര്‍പ്പിക്കും. ഗൂഢാലോചനാ കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്റെ ആവശ്യം ഹൈക്കോടതി പരിഗണിക്കും മുമ്പ് പരമാവധി തെളിവ് ശേഖരണമാണ് പ്രത്യേക സംഘത്തിന്റെ ലക്ഷ്യം.

Story Highlights: ed will enquire swapna suresh’s allegations against pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here