‘പോസിറ്റീവ് പൊളിറ്റിക്‌സിലേക്ക് പോകണം’; കേരളത്തിലെ ‘രാഷ്ട്രീയ അതിപ്രസരം’ നന്നല്ലെന്ന് പി എസ് ശ്രീധരന്‍ പിള്ള

വിവാദങ്ങളും അപവാദങ്ങളും ഏറ്റവും കൂടുതല്‍ അരങ്ങ് തകര്‍ക്കുന്നത് കേരളത്തിലാണെന്ന് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള. കേരളത്തിലെ നിലവിലെ അവസ്ഥ സൂചിപ്പിക്കാനായി രാഷ്ട്രീയ അതിപ്രസരമെന്ന വാക്കാണ് ശ്രീധരന്‍ പിള്ള ഉപയോഗിച്ചത്. കേരളം പോസിറ്റീവ് പൊളിറ്റിക്‌സിലേക്ക് നീങ്ങണമെന്നും രാഷ്ട്രീയ അതിപ്രസരം ദോഷമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സ്വപ്‌ന സുരേഷിന്റെ മുഖ്യമന്ത്രിക്കെതിരായ രഹസ്യമൊഴിയുടേയും അതേത്തുടര്‍ന്നുണ്ടായ വിവാദങ്ങളുടേയും പശ്ചാത്തലത്തിലായിരുന്നു ഗോവ ഗവര്‍ണറുടെ പ്രതികരണം. (kerala should shift to positive politics says p s sreedharan pillai)
സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ കടുത്ത പ്രതിഷേധമാണ് സംസ്ഥാനത്തുടനീളം നടക്കുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്ക് അസാധാരണമായ രീതിയിലുള്ള സുരക്ഷയൊരുക്കിയെങ്കിലും പ്രതിപക്ഷ,യുവജന സംഘടനകള്‍ ഇതിനെ മരുകടന്ന് പ്രതിഷേധം ശക്തിപ്പെടുത്തുകയാണ്. തവനൂരിലെ വേദിക്ക് പുറത്ത് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രതിഷേധിച്ചു. കറുത്തവേഷമിട്ട് കരിങ്കൊടിയുമായാണ് പ്രതിഷേധം നടന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡ് മറികടന്നു. പ്രതിഷേധക്കാരെ പൊലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കി. കരിങ്കൊടിയും കറുത്ത ഷര്‍ട്ടുമായാണ് പ്രതിഷേധമുണ്ടായത്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
Story Highlights: kerala should shift to positive politics says p s sreedharan pillai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here