Advertisement

നാഷണല്‍ ഹെറാള്‍ഡ് കേസ്; രാഹുല്‍ ഗാന്ധി നാളെ ഇ.ഡിക്ക് മുന്നില്‍ ഹാജരാകും

June 12, 2022
3 minutes Read
rahul gandhi will appear before the ed tomorrow in national herald case
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധി നാളെ ഇ.ഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകും. രാഹുല്‍ ഹാജരാകുന്ന നാളെ രാജ്യ വ്യാപകമായ് വിഷയത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ്സിന്റെ തിരുമാനം. ഇതേ കേസില്‍ ജൂണ്‍ 23 നാണ് സോണിയ ഗാന്ധി ഇ.ഡി. യ്ക്ക് മുന്നില്‍ എത്തുന്നത്.(rahul gandhi will appear before the ed tomorrow in national herald case)

നാഷണല്‍ ഹെറാള്‍ഡ് കേസിനെ നിയമപരമായും രാഷ്ട്രിയമായും നേരിടും ഇതാണ് വിഷയത്തിലെ കോണ്‍ ഗ്രസ് നിലപാട്. രണ്ടാം തവണ സമന്‍സ് കൈപറ്റി നാളെ രാഹുല്‍ ഗാന്ധി ഹാജരാകുമ്പോള്‍ കോണ്‍ഗ്രസ് കോപ്പ് കൂട്ടുന്നതും ഇത് യാഥാര്‍ത്ഥ്യമാക്കാനാണ്. നിയമപരമായ് ഈ കേസ് ഇനി അധികകാലം മുന്നോട്ട് കൊണ്ട് പോകില്ലെന്ന് കോണ്‍ഗ്രസ് കരുതുന്നു. അന്വേഷണത്തില്‍ വന്ന കാലതാമസ്സം മറ്റെത് തെളിവുണ്ടെങ്കിലും തങ്ങളുടെ രക്ഷയ്ക്ക് എത്തും എന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ രാഷ്ട്രീയമായി വിഷയത്തെ നേരിട്ട് നേട്ടം കരസ്തമാക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം.

ദേശീയ സംസ്ഥാന ജില്ലാ തലങ്ങളില്‍ കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ഇതിനായാണ് ആഹ്വാനം ചെയ്തിട്ടുള്ളത്. താഴെ തട്ടില്‍ പ്രവര്‍ത്തകരെ ഉണര്‍ത്തി പ്രവര്‍ത്തന സജ്ജമാക്കാനുള്ള മ്യതസജ്ഞീവനിയായ് നാഷണല്‍ ഹെറാള്‍ഡ് കേസ് മാറും എന്നാണ് കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷ. രാഹുല്‍ ഗാന്ധിയ്ക്ക് പാര്‍ട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള പ്രയാണം സുഗമമായ് ഒരുക്കാം എന്നും ഇതുവഴി കോണ്‍ഗ്രസ് കരുതുന്നു.

Read Also: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ട്: കുല്‍ദീപ് ബിഷ്‌ണോയിയെ പദവികളില്‍ നിന്ന് നീക്കി കോണ്‍ഗ്രസ്

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സിനെ യങ് ഇന്ത്യന്‍ കമ്പനി ഏറ്റെടുത്തതില്‍ അഴിമതിയുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട് ഉള്ളതാണ് കേസ്. സോണിയയും രാഹുലും അടുത്ത അനുയായികളും ചേ ര്‍ന്ന് രൂപികരിച്ച യങ് ഇന്ത്യ ലിമിറ്റഡ് നാഷണല്‍ വഴി ഹെറാള്‍ഡിനെ ഏറ്റെക്കുകയായുരുന്നു. ഈ നടപടി നിയമവിരുദ്ധമാണെന്നും കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടേന്നും ആണ് ഇ ഡി കേസ്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ് യങ് ഇന്ത്യ ലിമിറ്റഡിന്റെ ഡയറക്ടര്‍മാര്‍. നാഷണല്‍ ഹെറാള്‍ഡിന്റെ പേരിലുള്ള സ്വത്ത് കൈക്കലാക്കുന്നതിനായി ഉണ്ടാക്കിയ കമ്പനി മാത്രമാണ് യങ് ഇന്ത് എന്നും ഇ.ഡി.പറയുന്നു. നാളെ കോണ്‍ഗ്രസ് ഓഫീസില്‍ നിന്നും ഇ.ഡി ഓഫീസുകളിലെയ്ക്ക് പാര്‍ട്ടി എം.പിമാരുടെ നേത്യത്വത്തില്‍ പ്രവര്‍ത്തകര്‍ മാര്‍ച്ച് ചെയ്യും.

Story Highlights: rahul gandhi will appear before the ed tomorrow in national herald case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement