ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (12-06-22)

തിരുവനന്തപുരത്ത് വീണ്ടും ചെള്ള് പനി ബാധിച്ച് ഒരാള്‍ മരിച്ചു
സംസ്ഥാനത്ത് വീണ്ടും ചെള്ള് പനി ബാധിച്ച് മരണം. തിരുവനന്തപുരം പാറശാല ഐയ്ങ്കാമം സ്വദേശി സുബിത (38)യാണ് മരിച്ചത്. പനി ബാധിച്ച സുബിതയെ കഴിഞ്ഞ ആറാം തീയതിയോടെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍
പ്രവേശിപ്പിച്ചിരുന്നു.
സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ ഇ.ഡി അന്വേഷിക്കും; രഹസ്യമൊഴി വിശദമായി പരിശോധിക്കും
സ്വപ്‌ന സുരേഷിന്റെ പുതിയ ആരോപണങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.രാധാകൃഷ്ണന്‍ അന്വേഷിക്കും. ജോയിന്റ് ഡയറക്ടര്‍ മനീഷ് ഗൊദാരയ്ക്കാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല
മോഷണക്കുറ്റം ആരോപിച്ച് കെട്ടിയിട്ടു; ക്രൂരമര്‍ദനത്തിന് ഇരയായ ആള്‍ മരിച്ചു
തിരുവനന്തപുരം ചിറയിന്‍കീഴില്‍ മോഷണക്കുറ്റം ആരോപിച്ച് ക്രൂരമര്‍ദനത്തിനിരയായ ആള്‍ മരിച്ചു. വേങ്ങോട് സ്വദേി ചന്ദ്രനാണ് (50) ആണ് മരിച്ചത്. കഴിഞ്ഞ മാസം 28ാം തീയതിയാണ് കേസിനാസ്പദമായ സംഭവം
പിണറായി മുണ്ടുടുത്ത മോദി; അവതാരങ്ങളെ മുട്ടിയിട്ട് നടക്കാനാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ്
മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് അസാധാരണ സുരക്ഷ ഒരുക്കുന്നത് ചൂണ്ടിക്കാട്ടി പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരെയും ഭയമില്ലെന്ന് ഇടയ്ക്കിടയ്ക്ക് പറയുന്ന മുഖ്യമന്ത്രിക്ക് ഇപ്പോള്‍ എല്ലാത്തിനേയും ഭയമാണെന്ന് പ്രതിപക്ഷ നേതാവ്
മുഖ്യമന്ത്രി തവനൂരില്‍; കുന്നംകുളത്ത് കരിങ്കൊടിയുമായി പ്രതിഷേധം
തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടിയുമായി പ്രതിഷേധം. മുഖ്യമന്ത്രിയുടെയും സുരക്ഷാ വാഹനങ്ങളും കടന്നുപോകുന്നതിനിടെ കുന്നംകുളത്ത് വച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.
തൃശൂര്‍ നഗരമധ്യത്തിലെ പാലസ് റോഡ് അടച്ചിട്ട് 12 മണിക്കൂര്‍ പിന്നിട്ടു. മുഖ്യമന്ത്രി രാമനിലയത്തില്‍ താമസിക്കുന്നതിനാല്‍ സുരക്ഷയുടെ പേരിലാണ് നടപടി.
വിമാനത്തില്‍ 15കാരന്‍ പീഡനത്തിനിരയായി; ജീവനക്കാരനെതിരെ പോക്‌സോ കേസ്
എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. മസ്‌കറ്റില്‍ നിന്നും കണ്ണൂരിലേക്കുള്ള 15കാരനാണ് പീഡനത്തിരയായത്
സ്വർണ്ണക്കടത്ത് കേസിലെ ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയിൽ മുഖ്യമന്ത്രി മലപ്പുറത്തും കോഴിക്കോടും ഇന്ന് വിവിധ പരിപാടികളിൽ പങ്കെടുക്കും. പരിപാടി നടക്കുന്ന സ്ഥലങ്ങളിലും മുഖ്യമന്ത്രി കടന്നുപോകുന്ന വഴികളിലും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.
Story Highlights: todays headlines (12-06-22)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here