പാറുക്കുട്ടി പഴയ കൊച്ചു കുഞ്ഞല്ല; മിടുക്കിക്കുട്ടിയെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ഒരിടവേളയ്ക്ക് ശേഷം വീണ്ടും ‘ഉപ്പും മുളകും’ ഫ്‌ളവേഴ്‌സ് പ്രേക്ഷരുടെ സ്വീകരണമുറികളിലേക്ക് എത്തുകയാണ്. പ്രേക്ഷകർ കാത്തിരിക്കുന്നത് ഇതിൽ പാറുക്കുട്ടിയുടെ കുസൃതികൾ കാണാനാണ്. എന്നാൽ പാറുക്കുട്ടി അത്ര ‘കുട്ടി’യല്ല ഇപ്പോൾ. അന്നത്തെ കുഞ്ഞൻ തലമുടിയുമായി നിന്ന പാറു ഇന്ന് മുടി നീട്ടി ഉയരം കൂടി മലയാളികളുടെ ‘കുഞ്ഞു മോളായി’ മാറിക്കഴിഞ്ഞു. ( uppum mulakum parukutty new look )
കരുനാഗപ്പള്ളി പ്രയാർ സ്വദേശികളായ അനിൽ കുമാറിന്റേയും ഗംഗാലക്ഷ്മിയുടേയും രണ്ടാമത്തെ കുഞ്ഞാണ് അമേയ എന്ന പാറുക്കുട്ടി. ജനിച്ച് നാലാം മാസം ഉപ്പും മുളകിലും അഭിനയിച്ച് തുടങ്ങിയ പാറുക്കുട്ടിയ്ക്ക് ഇപ്പോൾ 4 വയസ്സ് കഴിഞ്ഞു. ചക്കിയെന്നായിരുന്നു വീട്ടിൽ പാറുക്കുട്ടിയുടെ വിളിപ്പേര്. നാലാം മാസം മുതൽ സീരിയലിലെ കഥാപാത്രങ്ങളും അതിന് പിന്നാലെ ആരാധകരും പാറുക്കുട്ടിയെന്ന് വിളിക്കാൻ തുടങ്ങിയപ്പോൾ ചക്കിയെന്ന പേര് മാറി പാറുക്കുട്ടി ആയെന്ന് അമ്മ ഗംഗലക്ഷ്മി പറയുന്നു.
Read Also: ഇതാണ് പാറുക്കുട്ടിയുടെ യഥാർത്ഥ ഉപ്പും മുളകും കുടുംബം
ഗംഗാലക്ഷ്മിയുടെ സഹോദരന്റെ സുഹൃത്ത് വഴിയാണ് ഉപ്പും മുളകിൽ ആറ് മാസം പ്രായം ഉള്ള കുട്ടിയെ ആവശ്യമുണ്ടെന്ന് കാണിച്ചുള്ള ഓഡീഷൻ കോൾ കാണുന്നത്. കുഞ്ഞിനേയും കൊണ്ട് പോയെങ്കിലും ചാൻസ് കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് ഗംഗാലക്ഷ്മി പറയുന്നു. കൊച്ചിയിലായിരുന്നു ഓഡീഷൻ. ഓഡീഷൻ കഴിഞ്ഞ് ഒരു മാസം കൂടി കഴിഞ്ഞാണ് തെരഞ്ഞെടുക്കപ്പെട്ടെന്ന് അറിയിച്ചുള്ള കോൾ വന്നത്.
Read Also: മലയാളി ജീവിതത്തിൽ ഉപ്പും മുളകും നിറച്ചിട്ട് അഞ്ച് വർഷം
നാല് മാസം പ്രായമുള്ളപ്പോഴാണ് പാറുക്കുട്ടി ആദ്യ എപിസോഡിൽ അഭിനയിക്കുന്നത്. ആ പ്രായത്തിൽ എല്ലാവരോടും വേഗത്തിൽ ഇണങ്ങുമായിരുന്ന പാറു ഇപ്പോൾ അൽപം കുറുമ്പിയായിട്ടുണ്ടെന്നാണ് അമ്മ പറയുന്നത്.
2015 ഡിസംബർ 12നാണ് ഉപ്പും മുളകും പ്രമോ ആദ്യമായി ജനങ്ങൾക്ക് മുന്നിലേക്ക് എത്തുന്നത്. അന്ന് മുതൽ ഇന്ന് വരെ പരമ്പര ജനങ്ങളെ നിരാശരാക്കിയില്ല. സാധാരണ മലയാളി വീടുകളിലെ കഥ പറയുമ്പോഴും പുതുമയാർന്ന അവതരണ ശൈലികൊണ്ടും, സ്പോട്ട് കോമഡികൾ കൊണ്ടും പരമ്പര മറ്റ് ഹാസ്യ സീരിയലുകളിൽ നിന്ന് വേറിട്ട് നിന്നു.
Story Highlights: uppum mulakum parukutty new look
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here