Advertisement

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം തുടരും; കോൺഗ്രസ് സി.പി.ഐ.എമ്മിനെ സഹായിക്കുന്നുവെന്ന് കെ സുരേന്ദ്രൻ

June 14, 2022
Google News 2 minutes Read

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം തുടരുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രതിപക്ഷത്തിന്റേത് അപക്വമായ സമീപനമാണ്. കോൺഗ്രസ് സിപിഐഎമ്മിനെ സഹായിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിക്ക് ജനരോഷം ഭയന്ന് വീട്ടിൽ കിടന്നുറങ്ങാനാവാത്ത സാഹചര്യമാണ്.
പാർട്ടിയുടെ ശക്തികേന്ദ്രമായ കണ്ണൂരിൽ പോലും മുഖ്യമന്ത്രിക്ക് ഇറങ്ങാനാവത്തത് ജനങ്ങളുടെ രോഷത്തിന്റെ പ്രതിഫലനമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ഇതിനിടെ കസ്റ്റംസിലെ സിപിഐഎം അനുകൂല ഉദ്യോഗസ്ഥരെ വരുതിയിലാക്കി കേസ് അട്ടിമറിക്കാൻ ആദ്യ ആഴ്ച തന്നെ മുഖ്യമന്ത്രി ശ്രമിച്ചെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. പിന്നീട് ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുത്തും ജുഡീഷ്യൽ അന്വേഷണം നടത്തിയും അന്വേഷണ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കാനുള്ള ശ്രമവും ഉണ്ടായി. ഇപ്പോൾ പൊലീസിനെ ഉപയോഗിച്ച് സമ്മർദത്തിലൂടെയും മധ്യസ്ഥ ശ്രമത്തിലൂടെ അനുനയിപ്പിച്ചും സ്വപ്നയെ മൊഴിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു. പിപ്പിടി കാട്ടി ഭയപ്പെടുത്തേണ്ടാ, ഞാൻ കുലുങ്ങില്ല എന്നൊക്കെ പറയുന്നത് മറുപടിയല്ല. സംസ്ഥാന സമിതിയിൽ ആലോച്ചിച്ച് കൂടുതൽ ശക്തമായ സമരപരിപാടികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട പുല്ലാട്ട് നടക്കുന്ന ബിജെപി സംസ്ഥാന സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.

അതേസമയം മുഖ്യമന്ത്രിക്കുനേരെ വിമാനത്തിലെ പ്രതിഷേധം അതിരുകടന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. പ്രതിഷേധത്തിന് അവകാശമുണ്ട്, ഭീകരപ്രവര്‍ത്തനം പോലെ ആകരുത്. പാര്‍ട്ടി ഓഫിസുകള്‍ പരസ്പരം ആക്രമിക്കാന്‍ പാടില്ല എന്ന ധാരണ ഉണ്ടായിരുന്നു. സമാധാനം തകര്‍ക്കുന്ന ഏതുശ്രമവും കലാപശ്രമമായി വ്യാഖ്യാനിക്കാമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

Read Also: ഗാന്ധി പ്രതിമയുടെ തല വെട്ടി; സി.പി.ഐ.എമ്മുകാരും ഗോഡ്‌സെയും തമ്മിൽ എന്താണ് വ്യത്യാസം: കെ മുരളീധരൻ

അതിനിടെ മുഖ്യമന്ത്രിയെ ആക്രമിക്കുന്നത് തടയാനാണ് താന്‍ ശ്രമിച്ചതെന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു . അവർ മദ്യപിച്ചില്ലെന്നാണ് റിപ്പോർട്ടെങ്കിൽ വളരെ സന്തോഷം.പെരുമാറ്റം കണ്ടാ അങ്ങനെ ആർക്കും തോന്നും.എത്ര പരിഹാസ്യമാണത്.വിഡി സതീശനും സുധാകരനും അയച്ചതാണ് പ്രതിഷേധക്കാരെ.എയർഹോസ്റ്റസ് വരെ തടയാനും നിയന്ത്രിക്കാനും പലവട്ടം ശമ്രിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു.

Story Highlights: K Surendran says Congress is helping CPI (M)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here