Advertisement

കുട്ടിക്കാലത്ത് ഇ-റ്റിയും,ടെർമിനേറ്ററും, നൈറ്റ്മെയറും, ആസ്വദിച്ചവരാണോ? എങ്കിൽ സ്‌ട്രേഞ്ചർ തിങ്‌സ് കണ്ട് നോക്കൂ…

June 14, 2022
Google News 1 minute Read

ടെർമിനേറ്ററും, സ്റ്റീഫൻ സ്പിൽബർഗിന്റെ ഇ-റ്റിയും, ജൂറാസിക്ക് പാർക്കുമൊക്കെ കണ്ടു ത്രില്ലടിച്ചിരുന്ന കാലഘട്ടം ഓർക്കുന്നുണ്ടോ? സയൻസ് ഫിക്ഷൻ സിനിമകൾ ഇഷ്ട്ടപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ നെറ്റ്ഫ്ലിക്സിനു വേണ്ടി ഡഫർ ബ്രദർസ് സംവീധാനം ചെയ്ത “സ്‌ട്രേഞ്ചർ തിങ്സ്” എന്ന സീരീസ് ഒന്ന് കണ്ടുനോക്കു.

സയൻസ് ഫിക്ഷൻ-ഹൊറർ സ്വഭാവമുള്ള സ്‌ട്രേഞ്ചർ തിങ്സ് ഇന്ന് ലോകത്തെ ഏറ്റവും ജനപ്രിയമായ സീരീസുകളിലൊന്നാണ്. പരമ്പരയുടെ കഥ നടക്കുന്നത് 80കളിൽ ആണ്. അന്നത്തെ പോപ്പ് സംസ്കാരത്തിലെ വസ്ത്രധാരണ രീതിയും ഭാഷാശൈലിയും സംഗീതവും സാങ്കേതിക വിദ്യയുമെല്ലാം ഗംഭീരമായി പരമ്പരയിൽ ആവിഷ്‌കരിച്ചിട്ടുണ്ട്. അമേരിക്കയിലെ ഇന്ത്യാന എന്ന ചെറുപട്ടണത്തിലെ 11 വയസ്സുകാരനായ ഒരാൺകുട്ടിയുടെ തിരോധനത്തിലൂടെയാണ് പരമ്പരയുടെ ആരംഭം. സ്പിൽബെർഗിന്റെ
ഇ-റ്റിയിയുടെ ഏകദേശ പ്രമേയം തന്നെ ആണ് സീരീസിന്റെ ആദ്യ സീസണിന്റേത്.

ഭൂമിയിൽ എത്തിപ്പെട്ട അന്യഗ്രഹജീവിയെ അമേരിക്കൻ ഗവൺമെന്റിൽ നിന്ന് സംരക്ഷിക്കുന്ന കുട്ടികളുടെ കഥയായിരുന്നു ഇ-റ്റി. എന്നാൽ സ്‌ട്രേഞ്ചർ തിങ്‌സിൽ അന്യഗ്രഹജീവികൾ ഭൂമിക്കടിയിലാണ്. അവ അപകടകാരികളായ നരഭോജികൾ ആണ്. മനുഷ്യരെ ഉപയോഗിച്ചു പരീക്ഷണങ്ങൾ നടത്തുന്ന ഒരു രഹസ്യ ഏജൻസിയുടെ കയ്യിൽനിന്നും രക്ഷപെട്ടുപോരുന്ന അത്ഭുതശക്തിയുള്ള ഒരു പെൺകുട്ടിയും അവളെ സംരക്ഷിക്കുന്ന 4 ആൺകുട്ടികളും ആണ് സീരീസിലെ കേന്ദ്രകഥാപാത്രങ്ങൾ. സീരീസിലാകെ 4 സീസണുകളിലായി ആകെ 34 എപ്പിസോഡുകൾ ആണുള്ളത്.

Story Highlights: stranger things web series

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here