പ്രശസ്ത തകിൽ വിദ്വാൻ ആർ കരുണാമൂർത്തി അന്തരിച്ചു

പ്രശസ്ത തകിൽ വിദ്വാൻ ആർ കരുണാമൂർത്തി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉദരസംബന്ധമായ അസുഖത്തെ തുടർന്ന്
ചികിത്സയിലിരിക്കെയാണ് അന്ത്യം. നാഗസ്വരത്തിനൊപ്പമുള്ള തകിൽ വാദ്യത്തെ ജനകീയമാക്കുന്നതിൽ നിർണായക സ്വാധീനം ചെലുത്തിയ കലാകാരനാണ് വിടവാങ്ങിയത്. ( r karunamurthy passes away )
അത്ര പരിചിതമല്ലാതിരുന്ന തകിൽ വാദ്യത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച അതുല്യ പ്രതിഭയായിരുന്നു ആർ കരുണാമൂർത്തി. പത്താം വയസ്സിലാണ് കരുണാ മൂർത്തി തകിൽ വാദ്യം അഭ്യസിച്ചു തുടങ്ങിയത്. നാരായണ പണിക്കരുടെ ശിക്ഷണത്തിൽ മൂന്നുവർഷം പഠനം നടത്തിയ ശേഷം തമിഴ്‌നാട്ടിലേക്ക് തിരിക്കുകയായിരുന്നു. പിന്നീട് തമിഴ്‌നാട്ടിൽ വച്ച് പ്രശസ്തരുടെ ശിക്ഷണത്തിൽ കരുണാമൂർത്തിയെന്ന കലാകാരൻ പടിപടിയായി ഉയർന്നു. കലാ ജീവിതത്തിനിടയിൽ കാഞ്ചി കാമകോടിപീഠം ആസ്ഥാന വിദ്വാൻ പദവി അടക്കം നിരവധി അംഗീകാരങ്ങൾ കരുണാ മൂർത്തിയെ തേടിയെത്തി.
രാജ്യത്തിനകത്തും പുറത്തും നിരവധി വേദികളിൽ കലാപ്രകടനം നടത്തി. ഇതിനിടയിൽ വൈക്കം ക്ഷേത്ര കലാപീഠത്തിൽ അധ്യാപകന്റെ വേഷവും കരുണാമൂർത്തി അണിഞ്ഞിട്ടുണ്ട്. രാജ്യത്തിന് അകത്തും പുറത്തും തവിൽ വാദ്യത്തിന്റെ കീർത്തി എത്തിച്ച ശേഷമാണ് അമ്പത്തിമൂന്നാം വയസിൽ കാലാലോകത്തോട് കൃഷ്ണമൂർത്തി വിടപറഞ്ഞത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരിക്കുമ്പോഴാണ് അന്ത്യം. ക
രുണാമൂർത്തിയുടെ നിര്യാണത്തിൽ സംസ്ഥാന സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അനുശോചിച്ചു. സംസ്‌കാരം നാളെ ഉച്ചക്ക് 2ന് വൈക്കത്തെ വീട്ടുവളപ്പിൽ നടത്തും.
Story Highlights: r karunamurthy passes away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here