മധ്യപ്രദേശിൽ മൂന്ന് എംഎൽഎമാർ ബിജെപിയിൽ ചേർന്നു

മധ്യപ്രദേശിൽ മൂന്ന് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. ഒരു ബിഎസ്പി (ബഹുജൻ സമാജ് പാർട്ടി), എസ്പി (സമാജ് വാദി), ഒരു സ്വതന്ത്ര എംഎൽഎയും ബിജെപിയിൽ അംഗത്വമെടുത്തു. സഞ്ജീവ് സിംഗ് കുശ്വാഹ (ബിഎസ്പി), ബിജാവർ രാജേഷ് കുമാർ ശുക്ല (എസ്പി) വിക്രം സിംഗ് റാണ എന്നിവരെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുൾപ്പെടെയുള്ള നേതാക്കൾ സ്വാഗതം ചെയ്തു. ഇതോടെ സഭയിൽ ബിജെപിയുടെ അംഗസംഖ്യ ഉയർന്നു. നിലവിൽ 230 അംഗ നിയമസഭയിൽ ബിജെപിയുടെ അംഗബലം 128 ആയി ഉയർന്നു.(three mla joins bjp in madhyapradesh)
Read Also: ഒട്ടും പിന്നിലല്ല, മുന്നിൽ തന്നെ; ആഡംബര കാർ വിൽപനയിൽ ഞെട്ടിച്ച് കേരളം…
2020-ൽ മധ്യപ്രദേശിൽ അധികാരത്തിൽ തിരിച്ചെത്തിയ ശേഷം 31 എംഎൽഎമാർ ബിജെപിയിൽ ചേർന്നു. പാർട്ടിയിൽ ചേരുന്നതിൽ സന്തോഷമുണ്ടെന്ന് മുൻ ബിജെപി പാർലമെന്റ് അംഗത്തിന്റെ മകൻ കുശ്വാഹ പറഞ്ഞു. ബിജെപി തനിക്ക് ഒരു കുടുംബം പോലെയാണെന്നും അദ്ദേഹം പറഞ്ഞു. 2018ൽ ബിജെപിയിൽ നിന്ന് ടിക്കറ്റ് പ്രതീക്ഷിച്ചിരുന്നെങ്കിലും കിട്ടിയില്ല. തുടർന്ന് എസ്പി ടിക്കറ്റിൽ മത്സരിച്ച് എംഎൽഎയായി. 2020 മുതൽ താൻ ബിജെപിയെ പിന്തുണയ്ക്കുകയാണെന്നും ശുക്ല പറഞ്ഞു.
2018ലെ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി വിജയിച്ചപ്പോൾ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അത് സംഭവിച്ചില്ല. വികസനമാണ് ലക്ഷ്യമെന്നതിനാൽ അന്നത്തെ സർക്കാരിനെ ഞാൻ പിന്തുണച്ചു. ഇപ്പോൾ, എന്റെ മണ്ഡലത്തിന്റെ വികസനത്തിനായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനോടൊപ്പം പ്രവർത്തിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ടെന്ന് വിക്രം സിങ് റാണ പറഞ്ഞു.
Story Highlights: three mla joins bjp in madhyapradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here