‘ഇ.പി ജയരാജിനെതിരെ നടപടിയെടുക്കാത്തത് എന്തെന്ന് ഹൈബി ഈഡൻ’; നടപടി ഉടനെന്ന് വ്യോമയാന മന്ത്രി

വിമാനത്തിലെ പ്രതിഷേധത്തിൽ ഇടപെട്ട് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഇ.പി ജയരാജനെതിരെ കേസ് എടുക്കാത്തത് എന്തുകൊണ്ടെന്ന് പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു. വിഷയം പരിശോധിച്ച ശേഷം ഉടൻ നടപടിയെടുക്കുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ( jyotiradithya sindhya about ep jayarajan )
ഹൈബി ഈഡൻ എംപിയുടെ പോസ്റ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു വ്യോമയാന മന്ത്രിയുടെ പ്രതികരണം.
വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വിഡിയോയിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ രണ്ട് യാത്രക്കാരെ കയ്യേറ്റം ചെയ്യുന്നത് കൃത്യമായി കാണാമെന്നും എന്നിട്ടും എന്തുകൊണ്ടാണ് ജയരാജനെതിരെ എഫ്‌ഐആർ ഇല്ലാത്തതെന്നുമായിരുന്നു ഹൈബി ഈഡന്റെ ട്വീറ്റ്.
Read Also: മറ്റ് പണിയില്ലാത്തവർക്ക് കേസ് കൊടുക്കാം; വിഡി സതീശനെ പരിഹസിച്ച് ഇപി ജയരാജൻ
We’re looking into this & will take action soon. https://t.co/5bpKnMDLYw
— Jyotiraditya M. Scindia (@JM_Scindia) June 16, 2022
ഈ ട്വീറ്റ് റീട്വീറ്റ് ചെയ്ത ജ്യോതിരാദിത്യ സിന്ധ്യ സംഭവം പരിശോധിക്കുകയാണെന്നും ഉടൻ നടപടിയെടുക്കുമെന്നും മറുപടി നൽകി.
Story Highlights: jyotiradithya sindhya about ep jayarajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here