Advertisement

നാഷ്ണല്‍ ഹെറാള്‍ഡ് കേസ്: രാഹുല്‍ ഗാന്ധിയെ നാളെ ചോദ്യം ചെയ്യില്ല

June 16, 2022
Google News 3 minutes Read
ED grants Rahul Gandhi 3 day relaxation

നാഷ്ണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ നാളെ ചോദ്യം ചെയ്യില്ല. ചോദ്യം ചെയ്യല്‍ തീയതി മാറ്റണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം ഇ ഡി അംഗീകരിക്കുകയായിരുന്നു. പകരം തിങ്കളാഴ്ച ഹാജരാകണമെന്ന് രാഹുല്‍ ഗാന്ധിക്ക് ഇ ഡി നിര്‍ദേശം നല്‍കി ( ED grants Rahul Gandhi 3 day relaxation ).

നാഷ്ണല്‍ ഹെറാള്‍ഡ് കേസില്‍ മൂന്ന് ദിവസം തുടര്‍ച്ചയായ മൂന്ന് ദിവസമായി രാഹുല്‍ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. എന്നാല്‍ കൊവിഡ് ബാധിതയായി ദില്ലിയിലെ ആശുപത്രിയില്‍ കഴിയുന്ന സോണിയ ഗാന്ധിയുടെ അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിന് ചെറിയ ഇടവേള രാഹുല്‍ ആവശ്യപ്പെട്ടത്.

Read Also: ‘അമ്മ ആശുപത്രിയിൽ, നാളെ ഹാജരാകാനാകില്ല’; ഇഡിക്ക് രാഹുലിൻ്റെ കത്ത്

അതേസമയം, ചോദ്യം ചെയ്യല്‍ നീണ്ട് പോകാനുളള സാധ്യത കണക്കിലെടുത്ത് പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇ ഡിയുടെ ചോദ്യം ചെയ്യല്‍ ദിവസങ്ങളുടെ എണ്ണം കൂടാനുള്ള സാധ്യതയാണ് കോണ്‍ഗ്രസ് നേതൃത്വം കാണുന്നത്. കേന്ദ്രസര്‍ക്കാര്‍ നടപടി കടുപ്പിക്കുമ്പോള്‍ പ്രതിഷേധം സജീവമാക്കി നിലനിര്‍ത്താനാണ് നിര്‍ത്താനാണ് എഐസിസി ആസ്ഥാനത്ത് ചേര്‍ന്ന നേതൃയോഗത്തില്‍ ധാരണയായത്.

Story Highlights: National Herald case: ED grants Rahul Gandhi 3-day relaxation, to continue questioning on June 20

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here