ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയ്‌നെതിരായ കള്ളപ്പണക്കേസ്; വിവിധ സ്ഥലങ്ങളിൽ ഇ.ഡി റെയ്‍ഡ്

ഡല്‍ഹിയിലെ ആരോഗ്യ മന്ത്രി സത്യേന്ദർ ജെയ്‌നെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വിവിധ സ്ഥലങ്ങളിൽ റെയ്‍ഡുമായി ഇ.ഡിയുടെ അപ്രതീക്ഷിത നീക്കം. സത്യേന്ദർ ജെയ്‌നുമായി ബന്ധമുള്ള പത്തം ബിസിനസ് സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളിലാണ് റെയ്‌ഡ് നടക്കുന്നത്. ഇഡി കഴിഞ്ഞയാഴ്ചയും റെയ്ഡ് നടത്തിയിരുന്നു. വിവിധ റെയ്‌ഡുകളിൽ നിന്ന് 2.85 കോടി രൂപയും 1.80 കിലോ സ്വർണനാണയങ്ങളുമാണ് ഇതുവരെ പിടിച്ചെടുത്തത്.
Read Also: കൊവിഡ് വാക്‌സിൻ ലഭിക്കുന്നതുവരെ ഡൽഹിയിലെ സ്‌കൂളുകൾ തുറക്കില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ
കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുമായി ബന്ധപ്പെട്ട് ഹവാല ഇടപാടുകള്‍ നടത്തിയെന്ന ആരോപണത്തില്‍ മെയ് 30നാണ് മന്ത്രി സത്യേന്ദ്ര ജെയിൻ അറസ്‌റ്റിലാകുന്നത്. എഎപിയുടെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാരില്‍ ആരോഗ്യം, ആഭ്യന്തരം, വൈദ്യുതി, പൊതുമരാമത്ത് വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് ജെയിന്‍. ചോദ്യം ചെയ്യാന്‍ വിളിച്ച ശേഷമായിരുന്നു മന്ത്രിയുടെ അറസ്‌റ്റ്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനെ ന്യായീകരിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തിയിരുന്നു. സത്യേന്ദറിനെതിരായ കള്ളപ്പണക്കേസ് വ്യാജമാണെന്നും അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. സി.ബി.ഐ. 2017 ഓഗസ്റ്റില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. ഇദ്ദേഹത്തിനെതിരേ കള്ളപ്പണക്കസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Story Highlights: Money laundering case against Delhi Health Minister Satyender Jain; ED Ride
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here