Advertisement

പ്രവാചക നിന്ദ: നുപുർ ശർമയെ കാണാനില്ല; തിരഞ്ഞുനടന്ന് മുംബൈ പൊലീസ്

June 17, 2022
2 minutes Read
prophet nupur sharma missing
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തി പരാമർശം നടത്തിയ ബിജെപി നേതാവ് നുപുർ ശർമയെ കാണാനില്ല. ഇവരെ ചോദ്യം ചെയ്യാനായി ഡൽഹിയിലെത്തിയ മുംബൈ പൊലീസ് ദിവസങ്ങളോളമായി രാജ്യ തലസ്ഥാനത്ത് തങ്ങുകയാണ്. എന്നാൽ, ഇതുവരെ ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ ഇവർക്കെതിരെ കേസുകളുണ്ട്. (prophet nupur sharma missing)

അഞ്ച് ദിവസത്തോളമായി ഡൽഹിയിലുള്ള മുംബൈ പൊലീസിന് ഇതുവരെ നുപുർ ശർമയെ കണ്ടെത്തൻ കഴിഞ്ഞിട്ടില്ല. ഇവരെ അറസ്റ്റ് ചെയ്യാനുള്ള എല്ലാ തെളിവുകളും മുംബൈ പൊലീസിൻ്റെ പക്കലുണ്ടെന്ന് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് അറിയിച്ചിരുന്നു. എന്നാൽ, ആളെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല.

ഗ്യാൻവാപി സംഭവത്തെ കുറിച്ചുള്ള ഒരു ടിവി ചർച്ചയിലാണ് നുപുർ വിവാദ പരാമർശം നടത്തിയത്. ഇസ്ലാമിക മതഗ്രന്ഥങ്ങളിൽ നിന്നുള്ള ചില കാര്യങ്ങൾ ആളുകൾ പരിഹാസ പാത്രമാണെന്ന് നുപുർ പറഞ്ഞു. മുസ്ലീങ്ങൾ ഹിന്ദു വിശ്വാസത്തെ പരിഹസിക്കുകയാണെന്നും മസ്ജിദ് സമുച്ചയത്തിനുള്ളിൽ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ‘ശിവലിംഗം’ ജലധാരയ്ക്കുപയോഗിച്ച സ്ഥൂപമാണെന്നാണ് അവർ പറയുന്നതെന്നും നുപുർ ആരോപിച്ചു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഇവർക്കെതിരെ നേരത്തെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

Read Also: നുപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോസ്റ്റർ

പൂനെ മുനിസിപ്പൽ കോർപ്പറേഷനിലെ മുൻ കൗൺസിലറും എൻസിപി പ്രാദേശിക നേതാവുമായ അബ്ദുൾ ഗഫൂർ പത്താൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.153 എ, 153 ബി, 295 എ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇവർക്കെതിരെ സമാനമായ ഒരു കേസ് മുംബൈ പൊലീസും രജിസ്റ്റർ ചെയ്തിരുന്നു.

നുപുർ ശർമക്കെതിരെ വധഭീഷണി ഉയർന്നതിനെ തുടർന്ന് ഇവർക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. തീവ്രവാദ സംഘടനയായ മുജാഹിദീൻ ഘസ്‌വതുൽ ഹിന്ദ് ആണ് ഭീഷണി മുഴക്കിയത്. പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നുപുർ ശർമ്മ നടത്തിയ അപവാദ പ്രചരണങ്ങളുടെ പശ്ചാത്തലത്തിലാണ് ഭീഷണി. ഇതേ തുടർന്ന് ബിജെപി നേതാവിനും കുടുംബത്തിനും പൊലീസ് സുരക്ഷയൊരുക്കുകയായിരുന്നു.

‘ആദ്യം പ്രവാചകനെ അധിക്ഷേപിച്ചിട്ട് ഇപ്പോൾ ക്ഷമ ചോദിക്കുന്നു. ഇരട്ട നിലപാട് സ്വീകരിക്കുന്ന ബിജെപി ചാണക്യ നീതി നടപ്പാക്കുകയാണ്. ബിജെപി നേതാക്കൾ പലപ്പോഴും മുസ്ലിം വിരുദ്ധ പരാമർശങ്ങൾ നടത്താറുണ്ട്. ആർ എസ് എസ്, രാമസേന, ബജ്റംഗ് ദൾ, ശിവസേന തുടങ്ങിയവർ നിരന്തരം ഇസ്ലാമിനും മുസ്ലിമിനുമെതിരെ നിരന്തരമായി വെറുപ്പ് പ്രചരിപ്പിക്കുന്നു. പരാമർശം പിൻവലിച്ച് ലോകത്തോട് മാപ്പപേക്ഷിച്ചില്ലെങ്കിൽ പ്രവാചകനെ അവഹേളിച്ചവർക്കെതിരെ ഞങ്ങൾ ചെയ്യാറുള്ളത് ചെയ്യും.’- സംഘടന അറിയിച്ചു.

Story Highlights: prophet remarks row nupur sharma missing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement