Advertisement

സ്വിസ് ബാങ്കിൽ ഇന്ത്യൻ കള്ളപ്പണം കുമിഞ്ഞുകൂടുന്നു; 30,000 കോടി കടന്നു

June 17, 2022
Google News 2 minutes Read
swiss bank indian funds crosses 30000 crore

സ്വിസ് ബാങ്കിൽ ഇന്ത്യൻ നിക്ഷേപം കുമിഞ്ഞ് കൂടുന്നതായി റിപ്പോർട്ട്. 50 ശതമാനം വളർച്ചയാണ് നിക്ഷേപത്തിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 14 വർഷത്തെ ഏറ്റവും ഉയർന്ന നിക്ഷേപമാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2020 ൽ 2.5 ബില്യണായിരുന്ന ഇന്ത്യൻ ഫണ്ടുകൾ 2021 ൽ 30,626 കോടിയായി ഉയർന്നു. ( swiss bank indian funds crosses 30000 crore )

സ്വിറ്റ്‌സർലൻഡ് സെൻട്രൽ ബാങ്കിലെ നിക്ഷേപത്തെ ഇന്ത്യയിൽ നിന്നുള്ള കള്ളപ്പണമായാണ് കണക്കാക്കുന്നത്. കള്ളപ്പണമിടപാടുകൾ തടയുന്നതിന്റെ ഭാഗമായി 2015 ൽ നരേന്ദ്ര മോദി സർക്കാർ പൊതുമാപ്പ് പദ്ധതി പ്രഖ്യാപിച്ചിരുന്നു. പരസ്യമാക്കാത്ത വിദേശ നിക്ഷേപങ്ങൾ ക്ലെയിം ചെയ്യുന്നതായിരുന്നു പദ്ധതി. തുടർന്ന് രാജ്യത്തെ കള്ളപ്പണ ഇടപാടുകൾക്ക് തടയിടാൻ സാധിച്ചുവെന്നും കേന്ദ്ര സർക്കാർ അവകാശപ്പെട്ടിരുന്നു.

Read Also: സ്വിസ് ഓപ്പൺ പുരുഷ ബാഡ്മിന്റണിൽ മലയാളി താരം എച്ച് എസ് പ്രണോയ്ക്ക് തോൽവി

2015 ൽ 1.2 ബില്യണായിരുന്ന സ്വിസ് ബാങ്കിലെ ഇന്ത്യൻ നിക്ഷേപം 2016 ൽ 665 മില്യണായി കുറഞ്ഞിരുന്നു. എന്നാൽ 2019 ഓടെ ഇന്ത്യൻ കള്ളപ്പണം വീണ്ടും 892 മില്യൺ സ്വിസ് ഫ്രാങ്കിലേക്ക് ഉയർന്നു.

Story Highlights: swiss bank indian funds crosses 30000 crore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here