Advertisement

സ്വിസ് ഓപ്പൺ പുരുഷ ബാഡ്മിന്റണിൽ മലയാളി താരം എച്ച് എസ് പ്രണോയ്ക്ക് തോൽവി

March 27, 2022
Google News 2 minutes Read

സ്വിസ് ഓപ്പൺ പുരുഷ ബാഡ്മിന്റണിൽ മലയാളി താരം എച്ച് എസ് പ്രണോയ്ക്ക് തോൽവി. ഫൈനലിൽ ഇന്തോനേഷ്യൻ താരത്തോട് നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റു. സ്കോർ 12-21, 18-21. (hspranoy defeat in swiss open)

എന്നാൽ സെമിയിൽ ഇന്തൊനീഷ്യയുടെ ലോക 5–ാം നമ്പർ താരം ആന്തണി സിനിസുക ഗിന്റിങ്ങിനെയാണ് 26–ാം റാങ്കുകാരൻ പ്രണോയ് തോൽപിച്ചത്. സ്കോർ: 21–19,19–21,21–18. മത്സരം ഒരു മണിക്കൂറും 11 മിനിറ്റും നീണ്ടു നിന്നു.2017ൽ യുഎസ് ഓപ്പൺ ജയിച്ചതിനു ശേഷം പ്രണോയിയുടെ ആദ്യ ഫൈനലായിരുന്നു ഇത്.

Read Also : വാട്ട്‌സ്ആപ്പ് വെബിനായി പുതിയ സുരക്ഷാ മാര്‍ഗം; എന്താണ് കോഡ് വെരിഫൈ?

ഇന്ന് നടന്ന വനിതകളുടെ സ്വിസ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ പി വി സിന്ധു കിരീടം നേടി .സിന്ധുവിന്റെ വിജയം നേരിട്ടുള്ള ഗെയിമുകള്‍ക്ക്. ഫൈനലിൽ തായ്‌ലൻഡ് താരം ബുസാനനെയാണ് തോൽപ്പിച്ചത് (21-16 21- 8).. വനിതാ സെമിഫൈനലിൽ തായ്‌ലൻഡിന്റെ സുപാനിക കാറ്റതോങ്ങിനെയാണ് സിന്ധു തോൽപിച്ചത് (21–18,15–21,21–19).

Story Highlights: hspranoy defeat in swiss open

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here