Advertisement

‘Mango Diplomacy’ മോദിക്ക് ഷെയ്ഖ് ഹസീനയുടെ സമ്മാനം; ഒരു മെട്രിക് ടൺ ‘അമ്രപാലി’ മാമ്പഴം

June 18, 2022
Google News 3 minutes Read

മാങ്ങാനയതന്ത്രത്തിലൂടെ സൗഹൃദം ശക്തമാക്കി ബംഗ്ലാദേശ്. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാഷ്ട്രപതി റാം നാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഒരു മെട്രിക് ടൺ ‘അമ്രപാലി’ മാമ്പഴം അയച്ചു. മുൻകാല ‘മാമ്പഴ നയതന്ത്ര’ത്തിന്റെ ഭാഗമായാണ് മാമ്പഴം അയച്ചത്. (‘Mango Diplomacy’: Bangladesh Prime Minister Sends Mangoes To PM Modi)

നയതന്ത്ര ചാനൽ വഴി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഷെയ്ഖ് ഹസീന ‘വിശിഷ്‌ടമായ’ സമ്മാനം അയച്ചതായി ബംഗ്ലദേശ് ഹൈക്കമ്മിഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത് ബംഗ്ലാദേശ് ഹൈക്കമ്മീഷണറാണ്.

Read Also: ഹൃദയങ്ങൾ കീഴടക്കി “777 ചാർളി”; സിനിമ കണ്ട് പൊട്ടിക്കരഞ്ഞ് കർണാടക മുഖ്യമന്ത്രി…

ബംഗ്ലദേശിൽ മാമ്പഴത്തിന്റെ ഏറ്റവും ഉയർന്ന സീസണാണിപ്പോൾ. കഴിഞ്ഞ വർഷം രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ബംഗാൾ, ത്രിപുര, അസം മുഖ്യമന്ത്രിമാർക്കും ഷെയ്ഖ് ഹസീന മാമ്പഴം സമ്മാനമായി അയച്ചിരുന്നു. ഇപ്പോൾ ബംഗ്ലാദേശിൽ മാമ്പഴത്തിന്റെ ഏറ്റവും നല്ല സീസണാണ്.

Story Highlights: ‘Mango Diplomacy’: Bangladesh Prime Minister Sends Mangoes To PM Modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here