Advertisement

‘പ്രതിഷേധം യുവാക്കളുടെ വികാരം’; അഗ്നിപഥ് നിർത്തിവയ്ക്കണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി

June 18, 2022
Google News 3 minutes Read

സൈന്യത്തിൽ നാല് വർഷത്തെ ഹ്രസ്വനിയമനത്തിന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി നിർത്തിവയ്ക്കണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ താത്പര്യം പരിഗണിച്ച് പദ്ധതി നിർത്തിവയ്ക്കണം. യുവാക്കളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. പദ്ധതിക്കെതിരെ ഉയർന്നുവരുന്ന പ്രതിഷേധങ്ങൾ യുവാക്കളുടെ വികാരമെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്‌തു. രാജ്യതാൽപര്യം കണക്കിലെടുത്ത് പദ്ധതി നിർത്തിവയ്ക്കണമെന്നും യുവാക്കളുടെ ആശങ്കകൾ പരിഹരിക്കണമെന്നും ട്വീറ്റിൽ പറയുന്നു.(pinarayivijayan requested modi to put agnipath scheme onhold)

എന്നാൽ അഗ്നിപഥ് സമരങ്ങൾക്ക് സിപിഐഎം കേന്ദ്രകമ്മിറ്റിയുടെ പൂർണ പിന്തുണയെന്ന് സി പി ഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അഗ്നിപഥ് പിൻവലിക്കണമെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി വ്യക്തമാക്കി. രാഷ്ട്രപതി തെരഞ്ഞെടുപ്പ് സംബന്ധിച്ച് കേന്ദ്രകമ്മിറ്റി യോഗം ചർച്ച ചെയ്തു. പ്രതിപക്ഷം ഒരുമിച്ചു ഒരു സ്ഥാനാർഥിയെ നിർത്തുമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

Read Also: “അമ്മേ, ഞാൻ ഒരു പൂച്ച വഴിതെറ്റിയതിനെക്കുറിച്ച് കഥയെഴുതാൻ പോകുകയാണ്”; പുസ്തകം പ്രസിദ്ധീകരിച്ച് ഗിന്നസ് റെക്കോർഡ് നേട്ടം സ്വന്തമാക്കി അഞ്ച് വയസ്സുകാരി…

21ന് പ്രതിപക്ഷ പാർട്ടികൾ യോഗം ചേരുന്നുണ്ട്. പിബി അംഗങ്ങളുടെ സംഘടനാ ചുമതല സംബന്ധിച്ചും തീരുമാനം എടുത്തതായും സീതാറാം യെച്ചൂരി വ്യക്തമാക്കി.അതേസമയം സ്വർണക്കടത്ത് കേസിൽ ഇപ്പോഴുള്ളതൊന്നും പുതിയതല്ലല്ലോയെന്നും യെച്ചൂരി പ്രതികരിച്ചു.
അതിനിടെ അഗ്നിപഥ് പ്രതിഷേധത്തെ തുടർന്ന് 60 ട്രെയിനുകൾ റദ്ദാക്കിയതായി ഈസ്റ്റേൺ റെയിൽവേ അറിയിച്ചു.

എന്നാൽ കോൺഗ്രസ് അഗ്നിപഥ് പ്രതിഷേധക്കാർക്കൊപ്പമെന്ന് സോണിയ ഗാന്ധി പറഞ്ഞു. സമാധനാപരമായി പ്രതിഷേധം തുടരണമെന്നും സോണിയ ആവശ്യപ്പെട്ടു. നാലാം ദിവസവും അഗ്നിപഥ് പ്രതിഷേധം രാജ്യത്ത് ആളിക്കത്തുകയാണ്. ബിഹാറിൽ വാഹനങ്ങൾക്ക് തീയിട്ടു. ട്രെയിൻ യാത്രക്കാരൻ മരിച്ചു. ഇതിനിടെ പ്രതിഷേധം തണുപ്പിക്കാൻ അർദ്ധസൈനിക വിഭാഗങ്ങളിൽ പത്ത് ശതമാനം സംവരണം കേന്ദ്രം പ്രഖ്യാപിച്ച്. അഗ്നിപഥിനെതിരെ സെക്കന്തരാബാദിൽ നടന്നത് ആസൂത്രിത പ്രതിഷേധമെന്നാണ് റെയിൽവേ പൊലീസിൻറെ റിപ്പോർട്ട്. വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ ആഹ്വാനം ചെയ്താണ് പ്രതിഷേധം നടന്നത്.

Story Highlights: pinarayivijayan requested modi to put agnipath scheme onhold

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here