Advertisement

ചര്‍മത്തിന്റെ മോടികൂട്ടാം; കാപ്പി പൊടി കൊണ്ട് അഞ്ച് കിടിലന്‍ ടിപ്‌സുകള്‍

June 18, 2022
Google News 2 minutes Read
skin care tips with coffee powder

കാപ്പി പൊടി നല്ല കാപ്പി ഉണ്ടാക്കാന്‍ മാത്രമല്ല, സുന്ദരിയും സുന്ദരനുമാകാന്‍ സഹായിക്കുന്നവയാണ്. ചര്‍മത്തിലെ മൃതകോശങ്ങളെ സ്‌ക്രബ് ചെയ്ത് നീക്കാനും ചര്‍മം തിളക്കം കൂട്ടാനും കാപ്പി പൊടി ഗുണകരമാണ്. എപ്പോഴും ചര്‍മ സംരക്ഷണത്തിനായി കാപ്പി പൊടി ഉപയോഗിക്കുമ്പോള്‍, ശുദ്ധമാണെന്ന് ഉറപ്പാക്കണം. മായം ചേര്‍ക്കാതെ വാങ്ങാന്‍ കിട്ടുന്നതോ വീട്ടില്‍ ഉണ്ടാക്കിയെടുക്കുന്നതോ ആയ പൊടിയാണ് ഇതിനുത്തമം. കാപ്പി പൊടി ഉപയോഗിച്ച് വീട്ടില്‍ തന്നെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഫേസ് മാസ്‌ക്കുകളെ പരിചയപ്പെടാം.(skin care tips with coffee powder)

  1. കാപ്പി പൊടിയും തേനും

ഇതിനായി ഒരു ടേബിള്‍ സ്പൂണ്‍ കാപ്പി പൊടിയും ഒരു ടേബിള്‍ സ്പൂണ്‍ തേനും ചെറിയ പാത്രത്തില്‍ എടുക്കുക. രണ്ട് കൂട്ടും നന്നായി മിശ്രിതമാക്കുക. കണ്ണിന്റെ ഭാഗമൊഴികെ മുഖത്ത് ഈ മിശ്രിതം നന്നായി തേച്ചുപിടിപ്പിക്കുക. 20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം.
ചര്‍മം മോയ്‌സ്ചറൈസ് ചെയ്യാനും ചുളിവ്, വരണ്ട ചര്‍മം, പാടുകള്‍ എന്നിവ മാറ്റാന്‍ ഈ പായ്ക് നിത്യവും ഉപയോഗിക്കാം.

  1. കാപ്പിപൊടിയും പാലും

ഒരു ടേബിള്‍ സ്പൂണ്‍ കാപ്പിപൊടിയും 1-2 ടേബിള്‍ സ്പൂണ്‍ പാലും ചേര്‍ത്ത് മിശ്രിതമാക്കുക. 10 മുതല്‍ 15 മിനിറ്റ് വരെ കഴിയുമ്പോള്‍ ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയാം. മുഖത്തെ അഴുക്ക് നീക്കം ചെയ്യാന്‍ ഈ കൂട്ട് വളരെ ഫലപ്രദമാണ്.

  1. കാപ്പി പൊടി, മഞ്ഞള്‍, തൈര് മിശ്രിതം

തൈര്, കാപ്പി, മഞ്ഞള്‍പൊടി എന്നിവ ഒരു ടേബിള്‍ സ്പൂണ്‍ അളവില്‍ തുല്യമായി എടുത്ത് മിശ്രിതം പായ്ക് ആക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റോളം ഇങ്ങനെ വയ്ക്കണം. വൃത്താകൃതിയില്‍ മുഖത്ത് മസാജ് ചെയ്ത് ചെറുചൂടുവെളഌത്തില്‍ കഴുകിക്കളയാം. മഞ്ഞളിന്റെ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും വൈറ്റമിന്‍ സിയും ചര്‍മ്മത്തിന് ഉണര്‍വ് നല്‍കാനും പാടുകള്‍ കുറയ്ക്കാനും സഹായിക്കുന്നു. ആല്‍ഫഹൈഡ്രോക്‌സി ആസിഡുകള്‍ അടങ്ങിയ തൈര് മുഖത്തെ എണ്ണമയം കുറയ്ക്കുകയും അതിനെ പോഷിപ്പിക്കുകയും ചെയ്യുന്നു.

  1. കാപ്പി പൊടിയും നാരങ്ങയും

ഒരു ടേബിള്‍സ്പൂണ്‍ കാപ്പിപ്പൊടിയും ഒരു ടേബിള്‍സ്പൂണ്‍ നാരങ്ങാനീരും യോജിപ്പിക്കുക. ഇത് നന്നായി മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും പുരട്ടുക. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. കാപ്പിപൊടിക്കൊപ്പം ഉപയോഗിക്കുന്ന നാരങ്ങ, ടാന്‍ നീക്കം ചെയ്യാനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും സഹായിക്കുന്നു. ഇതൊരു ബ്ലീച്ചിംഗ് ഇഫക്റ്റും നല്‍കുന്നുണ്ട്. ഇത് മോശമായ ചര്‍മ്മത്തില്‍ നിന്ന് മുക്തി നേടാനും പുതിയ ചര്‍മ്മകോശങ്ങളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.

Read Also: ബദാം ശീലമാക്കൂ, ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും അത്യുത്തമമാണ്

  1. കാപ്പിയും കറ്റാര്‍ വാഴയും

രണ്ട് ടേബിള്‍സ്പൂണ്‍ കാപ്പിപൊടിയും രണ്ട് ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്ലും എടുക്കുക. ചേരുവകള്‍ നന്നായി കലര്‍ത്തി മുഖത്ത് പുരട്ടുക.15-20 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകാം. മുഖക്കുരുവും മുഖത്തെ പാടുകളും അകറ്റാന്‍ ഇവ വളരെ നല്ലതാണ്. കറ്റാര്‍ വാഴയിലെ ആന്റിഓക്‌സിഡന്റുകളും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും ചര്‍മത്തിന് ഏറെ ഗുണകരമാണ്.

Story Highlights: skin care tips with coffee powder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here