Advertisement

ഹോക്കി പ്രോ ലീഗ്: ഇന്ത്യ വീണു; കിരീടം ഉറപ്പിച്ച് ഹോളണ്ടിന്

June 19, 2022
Google News 1 minute Read

ഹോക്കി പ്രോ ലീഗിൽ കിരീടം ഉറപ്പിച്ച് ഹോളണ്ട്. ഇന്ത്യയെ 2-1 എന്ന സ്കോറിനു കീഴടക്കിയാണ് രണ്ട് മത്സരങ്ങൾ കൂടി അവശേഷിക്കെ ഹോളണ്ട് കിരീടം ഉറപ്പിച്ചത്. ഇന്ത്യ മൂന്നാം സ്ഥാനം ഉറപ്പിച്ചു. ആദ്യ മിനിട്ടിൽ തന്നെ ലീഡെടുത്ത ഇന്ത്യ പിന്നീട് രണ്ട് ഗോൾ വഴങ്ങി പരാജയം സമ്മതിക്കുകയായിരുന്നു. 14 മത്സരങ്ങളിൽ നിന്ന് 35 പോയിൻ്റാണ് നെതർലൻഡിന് ഉള്ളത്. ഒളിമ്പിക്സിൽ കിരീടം നേടിയ ബെൽജിയം 16 മത്സരങ്ങളിൽ നിന്ന് 35 പോയിൻ്റുമായി രണ്ടാമതുണ്ട്. ഇന്ത്യക്ക് 16 മത്സരങ്ങളിൽ നിന്ന് 30 പോയിൻ്റുണ്ട്.

ആദ്യ പാദത്തിലും ഹോളണ്ടിനെതിരെ ഇന്ത്യ പരാജയപ്പെട്ടിരുന്നു. മുഴുവൻ സമയം കളി അവസാനിക്കുമ്പോൾ 2-2 എന്ന് സമനില പാലിച്ചെങ്കിലും ഷൂട്ടൗട്ടിൽ ഹോളണ്ട് വിജയിച്ചു. അതുകൊണ്ട് തന്നെ ഇന്ന് വമ്പൻ മാർജിനിൽ ജയിച്ചെങ്കിലേ ഇന്ത്യക്ക് കിരീടസാധ്യത ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ഇന്ത്യക്ക് അതിനു സാധിച്ചില്ല.

Story Highlights: hockey pro league netherlands won india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here