Advertisement

മോദിയുടെ ആ ഫ്രണ്ടിനെ കണ്ടെത്തി; അബ്ബാസ് ഓസ്‌ട്രേലിയയിലുണ്ട്!!

June 19, 2022
Google News 2 minutes Read
narendra modi childhood friend abbas found

പ്രധാനമന്ത്രി നരേന്ദ്രമോദി, അമ്മയുടെ പിറന്നാള്‍ ആഘോഷത്തിനിടെ തന്റെ ബ്ലോഗില്‍ ഒരു സുഹൃത്തിനെ കുറിച്ച് എഴുതിയിട്ടുണ്ട്. അബ്ബാസ്. ആരാണീ അബ്ബാസ് എന്ന് അപ്പോള്‍ മുതല്‍ തന്നെ നെറ്റിസണ്‍സ് അന്വേഷിച്ചുതുടങ്ങി. പിന്നാലെ നരേന്ദ്രമോദിയുടെ സഹോദരന്‍ അബ്ബാസിന്റെ ചിത്രം കണ്ട് തിരിച്ചറിഞ്ഞെന്നും അദ്ദേഹമിപ്പോള്‍ ഓസ്‌ട്രേലിയയിലുണ്ടെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.( narendra modi childhood friend abbas found)

തന്റെ അയല്‍വാസിയായിരുന്നു അബ്ബാസ് എന്നും, പിതാവ് മരണപ്പെട്ടതോടെ തന്റെ അച്ഛന്‍ കുട്ടിയെ ഏറ്റെടുക്കുകയും, പിന്നീട് അബ്ബാസ് മോദിയുടെ വീട്ടില്‍ താമസിച്ചുകൊണ്ട് പഠനം പൂര്‍ത്തിയാക്കുകയായിരുന്നുവെന്നുമാണ് മോദി ബ്ലോഗിലെഴുതിയത്.

പിറന്നാള്‍ ദിനത്തില്‍ അമ്മയുടെ കൂടെയുള്ള ചിത്രം പങ്കുവച്ചതിനൊപ്പമാണ് മോദി തങ്ങളുടെ കുട്ടിക്കാലത്തെ കുറിച്ചും അബ്ബാസിനെ കുറിച്ചും വികാരഭരിതമായി കുറിപ്പെഴുതിയത്. ഗുജറാത്ത് സര്‍ക്കാരിന്റെ ക്ലാസ് 2 ജീവനക്കാരനായിരുന്നു അബ്ബാസ്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ഭക്ഷ്യവിതരണ വകുപ്പിലെ സര്‍വീസില്‍ നിന്നും അദ്ദേഹം വിരമിച്ചത്. രണ്ട് മക്കളാണ് അബ്ബാസിനുള്ളത്. മൂത്ത മകന്‍ ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലാണ് താമസം. ഇളയമകനൊപ്പം ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് അബ്ബാസ് താമസിക്കുന്നത്.

Read Also: അമ്മയുടെ നൂറാം പിറന്നാൾ; തിരക്കുകൾ മറന്ന് ഓടിയെത്തി പ്രധാനമന്ത്രി

കുടുംബത്തിന്റെയും സുഹൃത്തിന്റെയും ഓര്‍മകളാണ് കുറിപ്പില്‍ പ്രധാനമന്ത്രി പങ്കുവച്ചിരുന്നത്.
‘മഴക്കാലത്ത് മണ്ണ് കൊണ്ടുണ്ടാക്കിയ ഞങ്ങളുടെ വീട്ടിലെ വാസം ദുഷ്‌കരമായിരുന്നു. വീട് ചോര്‍ന്നൊലിക്കും. അന്ന് ഓരോ കോണിലും മഴവെള്ളം പിടിക്കാനായി അമ്മ പാത്രങ്ങള്‍ നിരത്തും. ഈ വെള്ളം അമ്മ പല വീട്ടാവശ്യങ്ങള്‍ക്കും ഉപയോഗിച്ചിരുന്നു. മഴ വെള്ള സംഭരണത്തിന്റെ ഇതിലും നല്ല ഉദാഹരണം മറ്റെന്താണ്?
‘ഇന്നും അമ്മയെ കാണാന്‍ പോയാല്‍ സ്വന്തം കൈകൊണ്ട് തയാറാക്കിയ മധുര പലഹാരങ്ങളാണ് അമ്മ കഴിക്കാന്‍ തരുന്നത്. ഞാന്‍ അത് കഴിച്ച് കഴിഞ്ഞാല്‍ കൊച്ചു കുഞ്ഞിന്റേത് എന്ന പോലെ എന്റെ മുഖം തൂവാല കൊണ്ട് തുടച്ചുതരും എന്റെ അമ്മ’ മോദി കുറിച്ചു.

Story Highlights: narendra modi childhood friend abbas found

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here