Advertisement

ഗൗരി ലക്ഷ്മിയുടെ കുടുംബം നാളെ കോഴിക്കോട്ടേക്ക്; ഇനിയും വേണം മൂന്ന് കോടി കൂടി രൂപ

June 19, 2022
Google News 3 minutes Read
seeking help for gauri lakshmi's treatment

സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി രോഗം ബാധിച്ച രണ്ടര വയസുകാരി ഗൗരി ലക്ഷ്മിയുടെ കുടുംബം നാളെ കോഴിക്കോട്ടേക്ക് തിരിക്കും. 16കോടി രൂപ ആവശ്യമായ ഗൗരിയുടെ മരുന്നിന് ഇതുവരെ 13 കോടി മാത്രമാണ് ലഭിച്ചിട്ടുള്ളത്. ബാക്കി തുക കൂടി ഉടനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷ കൈവിട്ടിട്ടില്ല ഗൗരിയുടെ കുടുംബം. മകളുടെ രോഗാവസ്ഥ മാറാന്‍ എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും വേണമെന്ന് ഗൗരിയുടെ പിതാവ് ലിജു പറഞ്ഞു.(seeking help for gauri lakshmi’s treatment)

ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായുള്ള മരുന്ന് ഈയാഴ്ച തന്നെ വിദേശത്ത് നിന്നെത്തും. മരുന്നെത്തിയാല്‍ ഉടനെ അഡ്മിറ്റ് ചെയ്യണം. ഷൊര്‍ണ്ണൂര്‍ കൊളപ്പുളളിയിലാണ് ഗൗരി ലക്ഷ്മിയുടെ വീട്. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവരുടെ സഹായത്താല്‍ മാസ് ക്യാംപെയിനിങിലൂടെയാണ് 13 കോടി ഇതുവരെ ലഭിച്ചത്.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

ആദ്യഘട്ടങ്ങളിലെ സഹായ പ്രവാഹങ്ങള്‍ ധാരാളമായി ലഭിച്ചെങ്കിലും 16കോടിയിലേക്ക് ഇനിയുമുണ്ട് ദൂരം. ബംഗളൂരുവില്‍ നടത്തിയ പരിശോധനകളില്‍ എത്രയും വേഗം ഗൗരിക്ക് മരുന്ന് നല്‍കണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. മിടുക്കിയായ ഗൗരിലക്ഷ്മിയെ തിരിച്ച് കൊണ്ടുവരാന്‍ സുമനസുകളോട് സഹായം അഭ്യര്‍ത്ഥിക്കുകയാണ് ഈ കുടുംബം.

ACCOUNT NUMBER – 4302001700011823
IFSC CODE – PUNB0430200
PHONE – 9847200415

Story Highlights: seeking help for gauri lakshmi’s treatment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here