യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം; പിന്നില്‍ സിപിഐഎം എന്ന് ആരോപണം

പേരാമ്പ്രയ്ക്കടുത്ത് നൊച്ചാട് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം. രത്രി 11ഓടെ വീടിന് നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് നൊച്ചാട് മണ്ഡലം വൈസ് പ്രസിഡന്റ് വി പി നസീറിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്കിന് തീപ്പിടിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നില്‍ സിപിഐഎം ആണെന്നാണ് കോണ്‍ഗ്രസ് ആരോപണം.(attack on youth congress leaders house in perambra)
അതേസമയം കോഴഞ്ചേരിയില്‍ ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു. സിപിഐഎം കോഴഞ്ചേരി ലോക്കല്‍ കമ്മിറ്റിയംഗവും ഷോപ്പ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മന്റ് യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റും ഡിവൈഎഫ്‌ഐ ബ്ലോക് വൈസ് പ്രസിഡന്റുമായ നൈജില്‍ കെ ജോണിക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് സിപിഐഎം ആരോപണം.
പരുക്കേറ്റ നൈജിലിനെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് ബൈക്കുകളിലും ഒരു കാറിലുമായി എത്തിയ സംഘമാണ് ആക്രമണത്തിന് പിന്നില്‍. ഞായറാഴ്ച രാത്രി പത്തോടെയാണ് സംഭവം.
Story Highlights: attack on youth congress leaders house in perambra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here