ആള് പഴയ ഗറില്ല; കൊളംബിയയുടെ ആദ്യ ഇടതുപക്ഷ പ്രസിഡന്റായി ഗുസ്താവോ പെട്രോ

കൊളംബിയയിലെ ആദ്യ ഇടതുപക്ഷ പ്രസിഡന്റായി ഗുസ്താവോ പെട്രോ. ഞായറാഴ്ചയാണ് ഗുസ്താവോ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടത്. കോടീശ്വരനായ കച്ചവടക്കാരൻ റൊഡോൾഫോ ഹെർണാണ്ടസിനെ പരാജയപ്പെടുത്തിയാണ് പഴയ ഗറില്ലാ പോരാളിയായ ഗുസ്താവോ പ്രസിഡൻ്റായത്.
ബൊഗോട്ടയുടെ മുൻ മേയറായ ഗുസ്താവോയ്ക്ക് ആകെ വോട്ടിൻ്റെ 50.4 ശതമാനം ലഭിച്ചപ്പോൾ റൊഡോൾഫോ ഹെർണാണ്ടസിന് 47.3 ശതമാനം വോട്ട് ലഭിച്ചു. “ഇന്ന് മുതൽ കൊളംബിയ മാറുകയാണ്. നമ്മുടെ ലക്ഷ്യത്തിലേക്ക് നയിക്കുന്ന ശരിയായ ഒരു മാറ്റം. സ്നേഹത്തിൻ്റെ രാഷ്ട്രീയം.”- ഗുസ്താവോ പറഞ്ഞു. വിജയം ആഘോഷിക്കാനെത്തിയ ആളുകളുടെ നേർക്ക് അദ്ദേഹം ഒലിവ് ശാഖ ഉയർത്തിപ്പിടിച്ചു.
Read Also: അർദ്ധനഗ്നനായി തെരുവിലൂടെ നടന്നു; ബഹ്റൈനിൽ യുവാവിനെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റാൻ കോടതി
പരിസ്ഥിതി പ്രവർത്തകയും ഫെമിനിസ്റ്റുമായ ഫ്രാൻസിയ മാർക്വേസ് കൊളംബിയയുടെ ആദ്യ കറുത്ത വർഗക്കാരിയായ വനിതാ വൈസ് പ്രസിഡൻ്റാവും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നിരവധി ഭീഷണികൾ ഇവർക്കെതിരെ ഉയർന്നിരുന്നു.
Story Highlights: Guerilla Leader Gustavo Petro Leftist President Colombia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here