Advertisement

ഗൗരി ലക്ഷ്മിയുടെ കുടുംബം ഇന്ന് കോഴിക്കോട്ടേക്ക്; 16 കോടിയിലേക്കെത്താന്‍ നമുക്കും കൈകോര്‍ക്കാം

June 20, 2022
Google News 2 minutes Read
seeking help for gauri lakshmi treatment

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗം ബാധിച്ച രണ്ടര വയസുകാരി ഗൗരി ലക്ഷ്മിയുടെ ചികിത്സക്കായി കുടുംബം ഇന്ന് കോഴിക്കോട്ടേക്ക്. ഈ ആഴ്ച തന്നെ യു.സ് കമ്പനിയില്‍ നിന്ന് കുഞ്ഞിന്റെ ചികിത്സക്ക് ആവശ്യമായ മരുന്ന് ലഭിക്കുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് ചികിത്സയുടെ സൗകര്യാര്‍ത്ഥം കുടുംബം കോഴിക്കോട്ടേക്ക് തിരിക്കുന്നത്.( seeking help for gauri lakshmi treatment )

9 കോടി രൂപ നല്‍കിയാണ് ഗൗരിലക്ഷ്മി ചികിത്സാ സഹായ സമിതി മരുന്നിന് ഓര്‍ഡര്‍ നല്‍കിയത്. ട്വന്റി ഫോര്‍ വാര്‍ത്തയെ തുടര്‍ന്ന് പ്രവാസി വ്യവസായി എം എ യൂസഫലി ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി 25 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിരുന്നു. ഇന്ന് ലുലു ഗ്രൂപ്പ് സംഘം ഗൗരി ലക്ഷ്മിയുടെ കൊള്ളപ്പുളളിയിലെ വീട്ടിലെത്തി തുക കൈമാറും.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഷൊര്‍ണ്ണൂര്‍ കൊളപ്പുളളിയിലാണ് ഗൗരി ലക്ഷ്മിയുടെ വീട്. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവരുടെ സഹായത്താല്‍ മാസ് ക്യാംപെയിനിങ്ങിലൂടെയാണ് 13 കോടി ഇതുവരെ ലഭിച്ചത്.

നമുക്കും കൈകോര്‍ക്കാം:

ACCOUNT NUMBER – 4302001700011823
IFSC CODE – PUNB0430200
PHONE – 9847200415

Story Highlights: seeking help for gauri lakshmi treatment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here