പുൽവാമയിലും ബാരാമുള്ളയിലും ഏറ്റുമുട്ടൽ; 4 ഭീകരർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പുൽവാമ, ബാരാമുള്ള ജില്ലകളിൽ ഏറ്റുമുട്ടൽ. സുരക്ഷാ സേനയുമായുള്ള വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ 4 ഭീകരർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരു ജെയ്‌ഷെ മുഹമ്മദ് ഭീകരനും ഉൾപ്പെടുന്നുവെന്ന് പൊലീസ്. ദിവസങ്ങൾക്ക് മുമ്പ് സബ് ഇൻസ്‌പെക്ടർ ഫാറൂഖ് അഹമ്മദ് മിറിനെ കൊലപ്പെടുത്തിയ കേസിൽ ഇയാൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തി.
ബാരാമുള്ളയിലെ തുലിബാൽ ഗ്രാമത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സേന തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർത്തു. ഏറ്റുമുട്ടലിൽ രണ്ട് അജ്ഞാത തീവ്രവാദികൾ കൊല്ലപ്പെട്ടു. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.
ദക്ഷിണ കശ്മീരിലെ പുൽവാമയിലെ തുജ്ജാനിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി വക്താവ് അറിയിച്ചു. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ ജയ്‌ഷെ മുഹമ്മദിന്റെ മജീദ് നസീറാണെന്ന് തിരിച്ചറിഞ്ഞതായി കശ്മീരിലെ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് വിജയ് കുമാർ പറഞ്ഞു.
Story Highlights: 4 Terrorists Killed In 2 Encounters In Kashmir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here