Advertisement

റോട്ട് വീലർ നായയെ പട്ടിണിക്കിട്ടു കൊന്നു; ഉടമക്കെതിരെ കേസ്

June 21, 2022
Google News 2 minutes Read

കോഴിക്കോട് വെസ്റ്റ്ഹില്ലിൽ റോട്ട് വീലർ നായയെ പട്ടിണിക്കിട്ടു കൊന്നുവെന്ന പരാതിയിൽ വളർത്തുനായയുടെ ഉടമക്കെതിരെ പൊലീസ് കേസെടുത്തു. വാടകയ്ക്ക് നൽകിയ വീട്ടിലാണ് നായയുടെ ജഡം കണ്ടെത്തിയത്. കോഴിക്കോട് ചീഫ് വെറ്റിനറി ഡോക്ടറുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

വിപിൻ എന്നയാളാണ് നായയുടെ ഉടമ. ഇയാൾ വീട് മാറി പോയപ്പോൾ നായയെ ഒപ്പം കൊണ്ടുപോയിരുന്നില്ല. ഇടയ്ക്ക് മാത്രമാണ് നായയ്ക്ക് ഭക്ഷണം നൽകാനായി എത്തിയിരുന്നത്. കുറച്ച് ദിവസങ്ങളായി വിപിൻ നായയ്ക്ക് ഭക്ഷണം നൽകാനായി എത്തിയിരുന്നില്ല. അത്തരത്തിൽ ഭക്ഷണം കിട്ടാതെയാണ് നായ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Read Also: തെരുവ് നായയുടെ കണ്ണ് അടിച്ചു പൊട്ടിച്ച കെ.എസ്.ഇ.ബി ഡ്രൈവർക്ക് സസ്പെൻഷൻ

Story Highlights: Rottweiler dog found starving to death Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here