നാഗചൈതന്യയും ശോഭിത ധൂലിപാലയും തമ്മിൽ പ്രണയത്തിലെന്ന വാർത്ത; പ്രതികരിച്ച് സാമന്ത
നാഗചൈതന്യയും ശോഭിതാ ധൂലിപാലയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്ത തെന്നിന്ത്യ മുഴുവൻ കഴിഞ്ഞ ദിവസം ചർച്ച ചെയ്തിരുന്നു. നാഗചൈതന്യ-ശോഭിത ഡേറ്റിംഗ് വാർത്ത വെറുമൊരു ഗോസിപ്പാണെന്നും ഇതിന് യാഥാർത്ഥ്യവുമായി ബന്ധമില്ലെന്നും പല സൂചനകളും ഇന്നലെ പുറത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഗോസിപ്പിന് പിന്നിൽ നാഗചൈതന്യയുടെ മുൻഭാര്യ സാമന്ത റൂത് പ്രഭുവിന്റെ പി ആർ സ്ഥാപനമാണെന്നും പ്രചാരണങ്ങളുണ്ടായിരുന്നു. ഇപ്പോൾ ഈ വിവാദങ്ങളോടുള്ള തന്റെ പ്രതികരണം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാമന്ത. (Samantha reacts to rumours of Naga Chaitanya dating Shobita Dhulipala)
കുറിക്ക് കൊള്ളുന്ന മറുപടിയാണ് സാമന്ത നൽകുന്നത്. വാർത്തകളുമായി യാതൊരു ബന്ധവുമില്ലാത്ത തന്നെ ഈ സംഭവത്തിലേക്ക് വലിച്ചിഴച്ചവരോടൊക്കെ നിങ്ങൾ ഒന്ന് വളരൂ എന്നാണ് സാമന്ത പറയുന്നത്. മറ്റുള്ളവരുടെ കാര്യങ്ങൾ ശ്രദ്ധിക്കാതെ നിങ്ങൾ സ്വന്തം പണി നോക്ക് എന്നും സാമന്ത പറയുന്നു.
പുരുഷന്മാരെക്കുറിച്ചും സ്ത്രീകളെക്കുറിച്ചും ഗോസിപ്പുകളുണ്ടാകുമ്പോൾ ആളുകൾ അതിനോട് പ്രതികരിക്കുന്ന വ്യത്യസ്ത രീതികളേയും സാമന്ത പരിഹസിക്കുന്നുണ്ട്. സ്ത്രീകളെക്കുറിച്ച് ഒരു ഗോസിപ്പ് വന്നാൽ അത് സത്യമാകാമെന്ന് ആളുകൾ കരുതും. എന്നാൽ പുരുഷന്മാരെക്കുറിച്ച് ഗോസിപ്പ് വന്നാൽ അത് ഏതെങ്കിലും സ്ത്രീ കെട്ടിച്ചമച്ചതാണെന്നാകും ആളുകൾ കരുതുക. ഈ ചിന്താഗതിയിൽ നിന്ന് കുറച്ചുകൂടി വളർച്ച പ്രാപിക്കണമെന്ന് സാമന്ത ഓർമ്മിപ്പിച്ചു.
Story Highlights: Samantha reacts to rumours of Naga Chaitanya dating Shobita Dhulipala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here