Advertisement

വൺ റാങ്ക് – വൺ പെൻഷൻ അല്ല, നോ റാങ്ക്, നോ പെൻഷൻ ആണ് ലക്ഷ്യം; ഷാഫി പറമ്പിൽ

June 21, 2022
2 minutes Read
shafi parampil
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അ​ഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഷാഫി പറമ്പിൽ എം.എൽ.എയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്. വൺ റാങ്ക് – വൺ പെൻഷൻ അല്ല, നോ റാങ്ക്, നോ പെൻഷൻ ആണ് നടക്കുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. അ​ഗ്നിപഥ് സമരാ​ഗ്നി മറയ്ക്കാനായാണ് നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ​ഗാന്ധിയെ തുടർച്ചയായി ചോദ്യം ചെയ്യുന്നതെന്ന് പരോക്ഷമായി സൂചിപ്പിക്കുകയാണ് ഷാഫി പറമ്പിൽ. ഭരണം കിട്ടി 7 വർഷം കഴിഞ്ഞപ്പോൾ ഇഡിയിൽ നിന്ന് ലളിതമായ 5 ചോദ്യങ്ങൽ എന്ന് സൂചിപ്പിച്ചാണ് അദ്ദേഹം പോസ്റ്റിട്ടിരിക്കുന്നത്. ബിജെപിയുടെ അനീതിക്ക് മുന്നിൽ ഞങ്ങൾ തലകുനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അതേസമയം, പദ്ധതിക്കെതിരെ രാജ്യവ്യാപകമായി വൻ പ്രതിഷേധമുയരുമ്പോഴും കേന്ദ്രസർക്കാർ ഇതിൽ നിന്ന് പിന്മാറില്ലെന്ന് വ്യക്തമാക്കുകയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. പദ്ധതി‌യിൽ നിന്ന് പിന്മാറുമോ എന്ന ചോദ്യത്തിന് പ്രസക്തിയേ ഇല്ലെന്നും ഡോവൽ വാർത്താ ഏജൻസിയായ എഎൻഐയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അ​ഗ്നിപഥ് റിക്രൂട്ടിങ് രീതി സൈന്യത്തെ കൂടുതൽ ആധുനികവത്കരിക്കും. ലോകത്തിലെ ഏറ്റവും ചെറുപ്പക്കാരുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നിട്ടും നമ്മുടെ സൈനികരുടെ ശരാശരി പ്രായം ഉയർന്നതാണെന്നും അത് തുടരാനാകില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

Read Also: രാഹുൽ​ഗാന്ധി കലർപ്പില്ലാത്ത ആർ.എസ്.എസ് വിരുദ്ധൻ; ഫെയ്സ് ബുക്ക് പോസ്റ്റുമായി ഷാഫി പറമ്പിൽ

ഒറ്റരാത്രികൊണ്ട് ഉണ്ടായ തീരുമാനമല്ല അ​ഗ്നിപഥ്. പതിറ്റാണ്ടുകളായി ഇത് ചർച്ച ചെയ്തിരുന്നു. പദ്ധതി ആവശ്യമാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞെങ്കിലും റിസ്ക് ഏറ്റെടുക്കാനുള്ള ഇച്ഛാശക്തി ആർക്കും ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലുള്ള ഒരു നേതാവിന് മാത്രമേ ഇതു സാധിക്കൂവെന്നും ഡോവൽ പറഞ്ഞു. പദ്ധതിക്കെതിരെ ബിഹാർ അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധം കണക്കിലെടുത്ത് യുപി, ഹരിയാന എന്നിവിടങ്ങളിൽ നിന്ന് ഡൽഹിയിലേക്കുള്ള വഴികളിൽ പൊലീസ് കടുത്ത നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്.

Story Highlights: Shafi Parambil MLA’s Facebook post criticizing Agneepath project

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement