ഗ്യാസ് സ്റ്റേഷനുകളുടെ കുറവ്; എൽപിജി വാഹന ഉടമകളും തൊഴിലാളികളും പ്രതിസന്ധിയിൽ
സിഎൻജി, ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രചാരം വർധിച്ചതോടെ വെട്ടിലായി പ്രകൃതി സൗഹൃദ എൽപിജി വാഹന ഉടമകളും തൊഴിലാളികളും. കോഴിക്കോട് നഗരത്തിൽ മാത്രം ആയിരത്തി അഞ്ഞൂറിലധികം എൽപിജി ഓട്ടോറിക്ഷ തൊഴിലാളികളാണ് ഓട്ടോ ഗ്യാസ് യഥാസമയം ലാഭിക്കാതെ പ്രയാസത്തിലായിരിക്കുന്നത്. ( cng vehicles under crisis )
കോഴിക്കോട് നഗരത്തിലെ 1500 ഓട്ടോറിക്ഷകൾക്ക് എൽപിജി നിറയ്ക്കാൻ ആകെ ഉള്ളത് സരോവരത്തെ ഒരു പമ്പ് മാത്രം. അതും വൈകുന്നേരം 7 മണിവരെ മാത്രമെ പ്രവർത്തിക്കു. പിന്നെയുള്ളത് കുണ്ടായിത്തോടും മുക്കത്തും പയ്യോളിയിലുമാണ്. എൽപിജി നിറയ്ക്കാനായി മാത്രം കിലോമീറ്ററുകളോളം ഓടണം.
Read Also: ഒരു തവണ ഇന്ധനം നിറച്ചാൽ 650 കി.മി സഞ്ചരിക്കാം; ഹൈഡ്രജൻ കാർ കേരളത്തിലെത്തി
ജനപ്രതിനിധികൾക്കും ജില്ലാ കലക്ടർക്കും നിരന്തരം പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. സർക്കാർ നടത്തിയ പ്രചാരണത്തിന്റെ അടിസ്ഥാനത്തിലാണ് വർഷങ്ങൾക്ക് മുൻപ് പെട്രോൾ, ഡീസൽ വാഹനങ്ങൾ എൽപിജിയിലേക്ക് മാറിയത്.
Story Highlights: cng vehicles under crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here