കോഴിക്കോട് മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം
കോഴിക്കോട് കോർപ്പറേഷനിലെ ആവിക്കൽ തോടിൽ മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം. മണ്ണ് പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തിയാൽ തടയുമെന്ന് പ്രതിഷേധക്കാർ പറയുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ സുരക്ഷ ഏർപ്പെടുത്തി. (kozhikode sewage plant protest)
കോഴിക്കോട് ബീച്ച് റോഡ് ഉപരോധിച്ചാണ് പ്രതിഷേധം. റോഡിൽ ഇരുന്നും കിടന്നും ഇവർ പ്രതിഷേധിക്കുകയാണ്. കൗൺസിലറുടെ നേതൃത്വത്തിൽ പ്രകടനമായാണ് പ്രതിഷേധക്കാർ എത്തിയത്. പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്നാണ് ഇവർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം ആരംഭിച്ചത്.
Read Also: കോഴിക്കോട് അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയ സംഭവം; കൂടുതൽ ജീവനക്കാരിൽ നിന്നും ഇന്ന് മൊഴിയെടുക്കും
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആവിക്കൽ തോടിൽ മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നത്. മുൻപും പ്ലാൻ്റിനെതിരെ ഇവിടെ പ്രതിഷേധം ഉണ്ടായിട്ടുണ്ട്. മണ്ണ് പരിശോധനയ്ക്കായി കഴിഞ്ഞ ഫെബ്രുവരിയിൽ ഉദ്യോഗസ്ഥരെത്തിയപ്പോഴും നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. അതിനു ശേഷം ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ഇന്ന് വീണ്ടും കോർപ്പറേഷൻ അധികൃതർ എത്തിയത്.
Story Highlights: kozhikode sewage plant protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here