ഗായിക മഞ്ജരി വിവാഹിതയാവുന്നു; വരന്‍ ജെറിന്‍

ഗായിക മഞ്ജരി വിവാഹിതയാവുന്നു. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിന്‍ ആണ് വരന്‍. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ മാനേജരാണ് ജെറിന്‍. നാളെ തിരുവനന്തപുരത്ത് വച്ചാണ് വിവാഹം. ചടങ്ങുകള്‍ക്ക് ശേഷം ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വിരുന്ന് സത്ക്കാലം നടത്തും.( singer manjari getting married)
വിവാഹത്തിന് മുന്നോടിയായി മെഹന്തി ഇടുന്നതടക്കമുള്ള ചിത്രങ്ങള്‍ മഞ്ജരി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്.
Read Also: യുവനടി എസ്തറിന്റെ വീട്ടില്‍ നിന്ന് അപൂര്‍വ കാഴ്ച; ഏലയ്ക്ക കായ്ച്ചത് ഇലയോട് ചേര്‍ന്ന്
നിരവധി സിനിമകളിലും ആല്‍ബങ്ങളിലും പാടിയിട്ടുള്ള മഞ്ജരി 2005ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്.
Story Highlights: singer manjari getting married
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here