84-ാം വയസിൽ നാലാം വിവാഹം; 91-ൽ വേർപിരിയലിനൊരുങ്ങി റൂപര്‍ട്ട് മര്‍ഡോക്ക്

ശതകോടീശ്വരനും മാധ്യമ മുതലാളിയായ റൂപർട് മർഡോക് 91-ാം വയസിൽ നാലാമത്തെ വിവാഹ മോചനത്തിന് ഒരുങ്ങുന്നതായി റിപോർട്ട്. 65 കാരിയായ നടി ജെറി ഹാളിൽ നിന്നാണ് മർഡോക് വിവാഹമോചനം നേടുന്നത്. 84-ാം വയസിലായിരുന്നു നാലാം വിവാഹം. പ്രണയ വിവാഹമായിരുന്നു ഇത്.
ലോകത്തിലെ ഏറ്റവും ഭാഗ്യവാനും സന്തോഷവാനുമായ മനുഷ്യൻ താനാണെന്ന് മർഡോക് 2016ൽ വിവാഹത്തിനുശേഷം ട്വീറ്റ് ചെയ്തിരുന്നു. റോക്ക് താരം മൈക്ക് ജാഗറുടെ കാമുകിയായിരുന്നു ജെറി ഹാള്‍. 20 വര്‍ഷം നീണ്ട ബന്ധം 1999-ല്‍ പിരിഞ്ഞിരുന്നു. ഇവര്‍ക്ക് നാലുകുട്ടികളുണ്ട്. മര്‍ഡോക്കിന് മൂന്ന് ഭാര്യമാരിലായി ആറുമക്കളാണുള്ളത്. ഓസ്‌ട്രേലിയയില്‍ ജനിച്ച മര്‍ഡോക്ക് ഇപ്പോള്‍ യു.എസ്. പൗരനാണ്. 14 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം 2014ലാണ് മൂന്നാംഭാര്യ വെന്‍ഡി ഡെങ്ങുമായി പിരിഞ്ഞത്. ഈ ബന്ധത്തില്‍ രണ്ടു പെണ്‍മക്കളുണ്ട്. പെട്രിഷ്യ ബുക്കർ, അന്ന മാൻ എന്നിവരായിരുന്നു മർഡോകിന്റെ ആദ്യ രണ്ട് ഭാര്യമാർ.
Read Also: ധവാനും ഭാര്യയും വേർപിരിഞ്ഞു
മർഡോകിന്റെയും ജെറി ഹാളിന്റെയും വിവാഹമോചന വാർത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമിടയിൽ അമ്പരപ്പുണ്ടാക്കിയിരിക്കുകയാണ്. ഫോക്സ് ന്യൂസ്, വാൾ സ്ട്രീറ്റ് ജേണൽ, സൺ നെറ്റ്‌വർക്ക്, ദ് ടൈംസ് തുടങ്ങി നിരവധി മാധ്യമ സ്ഥാപനങ്ങളുടെ അധിപനാണ് മർഡോക്. 2018ൽ മൂത്ത മകൻ ലച്‌ലനെ തന്റെ പിൻഗാമിയായി നിയമിച്ചിരുന്നു.
Story Highlights: At 91, media baron Rupert Murdoch headed for 4th divorce
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here