ധവാനും ഭാര്യയും വേർപിരിഞ്ഞു

ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനും ഭാര്യ അയേഷ മുഖർജിയും വിവാഹമോചിതരായി. 8 വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷമാണ് ഇരുവരും വേർപിരിയുന്നത്. 2012ലാണ് അയേഷയും ധവാനും വിവാഹിതരായത്. ധവാനു മുൻപ് അയേഷ ഒരു ഓസ്ട്രേലിയൻ വ്യവസായിയെ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തിൽ അവർക്ക് രണ്ട് കുട്ടികളുണ്ട്. ധവാൻ-അയേഷ ദമ്പതികൾക്ക് ഒരു മകനുണ്ട്. (shikhar dhawan ayesha mukharjee)
ആംഗ്ലോ ഇന്ത്യൻ പശ്ചാത്തലമുള്ള അയേഷ പശ്ചിമ ബംഗാളിലാണ് ജനിച്ചത്. എട്ടാം വയസ്സിൽ അയേഷയും കുടുംബവും ഓസ്ട്രേലിയയിലേക്ക് കുടിയേറി. ഫേസ്ബുക്കിൽ അയേഷയുടെ ചിത്രങ്ങൾ കണ്ട ധവാൻ അവരുമായി സൗഹൃദത്തിലാവുകയും ഇത് വിവാഹത്തിലെത്തുകയുമായിരുന്നു. കിക്ക് ബോക്സർ കൂടിയായ അയേഷക്കും ധവാനും 2014 ലാണ് ആൺകുഞ്ഞ് പിറന്നത്.
Story Highlight: shikhar dhawan ayesha mukharjee divorced
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here