ബിജെപിയുടെ അധികാര കൊതി മൂത്തു; എച്ച്‌ഡി കുമാരസ്വാമി

ബിജെപിക്കെതിരെ അതിരൂക്ഷ വിമർശനവുമായി കർണാടക മുൻ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി. പാർട്ടിയുടെ അധികാര ദാഹം വർധിക്കുന്നു. രാജ്യത്ത് മറ്റാരും അധികാരത്തിൽ വരുന്നത് മോദിക്ക് സഹിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജെപി ഭവനിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് എച്ച്‌ഡി കുമാരസ്വാമി മഹാരാഷ്ട്രയിലെ ഓപ്പറേഷൻ ലോട്ടസ് വിഷയത്തിൽ പ്രതികരിച്ചത്.
ബിജെപിയുടെ അധികാര കൊതി രാജ്യത്തിന് വിപത്താണ്. സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ കവി പാർട്ടി ശ്രമിക്കുന്നു. അധികാര കൊതി നാശത്തിലേക്ക് നയിക്കുമെന്നും, ഈ പ്രവണത അവസാനിപ്പിക്കണമെന്നും എച്ച്‌ഡി കുമാരസ്വാമി ആവശ്യപ്പെട്ടു. അതേസമയം മഹാരാഷ്ട്രയിൽ ശിവസേനയിലെ വിമതനീക്കം മുതലെടുത്ത് പുതിയ സർക്കാർ രൂപീകരണനീക്കങ്ങളുമായി ബിജെപി.
മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് കേന്ദ്ര നേതൃത്വവുമായുള്ള ചർച്ചയ്ക്കു ഡൽഹിയിലെത്തി. സർക്കാർ വീഴുമെന്ന് ഉറപ്പായ ശിവസേന, പാർട്ടിക്കുള്ളിലെ പിളർപ്പ് ഒഴിവാക്കാൻ നടത്തിയ അവസാനശ്രമവും വിജയിച്ചിട്ടില്ല. എൻസിപിയും കോൺഗ്രസും ഉൾപ്പെടുന്ന സഖ്യത്തിൽനിന്നു (മഹാ വികാസ് അഘാഡി) പിന്മാറാമെന്ന് ഔദ്യോഗികനേതൃത്വം പ്രഖ്യാപിച്ചെങ്കിലും ഇതിനോട് വിമതനേതാവ് ഏക്നാഥ് ഷിൻഡെ പ്രതികരിച്ചില്ല.
Story Highlights: BJP Has Increased Thirst For Power: HD Kumaraswamy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here