Advertisement

‘ഉദ്ധവ് താക്കറെ രാജിവയ്ക്കില്ല, വിമതരുടെ നീക്കത്തിന് വഴങ്ങില്ലെന്ന് ശിവസനേ’; ഏക്‌നാഥ് മുംബൈയിലേക്ക്

June 24, 2022
Google News 3 minutes Read

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം തുടരുന്നു. വിമതരുടെ നീക്കത്തിന് വഴങ്ങില്ലെന്ന് ശിവസനേ ഔദ്യോഗിക നേതൃത്വം വ്യക്തമാക്കി. ഉദ്ധവ് താക്കറെ രാജിവയ്ക്കില്ല. വിശ്വാസ വോട്ടെടുപ്പ് നേരിടാനാണ് മഹാ വികാസ് അഘാഡി തീരുമാനം. വിശ്വാസ വോട്ടെടുപ്പില്ലാതെ രാജിവയ്ക്കരുത് എന്ന നിലപാട് കോൺഗ്രസ് നേതൃത്വം ഉദ്ധവ് താക്കറയെ അറിയിച്ചു. എൻസിപി നേതാവ് ശരദ് പവാറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സഞ്ജയ് റാവത്താണ് നിലപാട് വ്യക്തമാക്കിയത്. (udhav thakare will prove majority in assembly says sanjay raut)

ഉദ്ദവ് താക്കറെ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കും.എംഎൽഎമാർക്ക് മടങ്ങിയെത്താൻ അവസരം നൽകി. ഇനി മുംബൈയിൽ എത്താൻ വെല്ലുവിളിക്കുന്നു.സഭയിൽ ഇനി കരുത്ത് തെളിയിക്കും.ഇനി വിട്ടുകൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും റാവത്ത് വ്യക്തമാക്കി. എന്നാൽ വിമത നേതാവ് ഏക്‌നാഥ് ഷിൻഡെ ഗുവാഹത്തിയിൽ നിന്നും മുംബൈയിലേക്ക് തിരിച്ചു. ഷിൻഡെ ഇന്ന് ഗവർണറെ കണ്ടേക്കും. 50 എംഎൽഎമാർ ഷിൻഡെ സേനയിലില്ലെന്നാണ് സൂചന.

Read Also: ഇതൊക്കെ സിംപിൾ; ആളുകളെ പൊട്ടിച്ചിരിപ്പിച്ച് ഗൊറില്ലയുടെ സൈക്കിൾ സവാരി…

അതേസമയം വിമതപക്ഷം കരുത്തു കൂട്ടുന്ന പശ്ചാത്തലത്തിൽ പാർട്ടിയെ കൂടെ നിർത്താൻ ഉദ്ധവ് താക്കറെ അടിയന്തരയോഗം വിളിച്ചു.12 വിമത എം എൽ എ മാർക്കും അയോഗ്യരാക്കാൻ ഇന്ന് നോട്ടീസ് നൽകും. അയോഗ്യരാക്കാനുള്ള നീക്കത്തിനെതിരെ സുപ്രിം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഉദ്ധവ് ഏക് നാതിഖ് ഷിൻഡെ വിഭാഗം. രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ NCP അധ്യക്ഷൻ ശരത് പവാറിനെ ഒരു കേന്ദ്ര മന്ത്രി ഭീഷണി പ്പെടുത്തി എന്ന ആരോപണവുമായി സഞ്ജയ്‌ റൗത്ത് രംഗത്ത് വന്നു.

മഹാ വികാസ് അഘാഡി സർക്കാരിന് ആഘാതമേൽപ്പിച്ചുകൊണ്ട് കൂടുതൽ എം.എൽ.എമാർ ഏക്നാഥ് ഷിൻഡേയുടെ ക്യാമ്പിലെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. പാർട്ടിയെ സംരക്ഷിക്കാൻ ശിവസേന ജില്ലാ അധ്യക്ഷന്മാരുടെ യോഗം വിളിച്ച് ഉദ്ധവ് താക്കറെ. യോഗത്തിന്റെ പശ്ചാത്തലത്തിൽ ശിവസേന ഭവന് മുന്നിൽ ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തി. ഇതിനിടെ ഇന്ന് മൂന്ന് എംഎൽഎമാർകൂടി വിമത പക്ഷത്തേക്ക് എത്തി.

ഇതോടെ ഏക്‌നാഥ് ഷിൻഡെക്ക് ഒപ്പമുള്ള എംഎൽഎമാരുടെ എണ്ണം 45 ആകും. ഏക്‌നാഥ് ഷിൻഡെ ഉൾപ്പെടെ 12 പേർക്ക് നോട്ടീസ് അയക്കാൻ നടപടി തുടങ്ങിയെന്ന് ആക്ടിങ് സ്‌പീക്കറുടെ ഓഫീസ് അറിയിച്ചു. അയോഗ്യരാക്കാൻ നോട്ടീസ് അയച്ചാൽ സുപ്രിം കോടതിയെ സമീപിക്കാനാണ് ഷിൻഡെ പക്ഷത്തിന്റെ തീരുമാനം. ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഇപ്പോൾ എൻസിപി അധ്യക്ഷൻ ശരത് പവാറുമായി കൂടിക്കാഴ്‌ച നടത്തുന്നു.

Story Highlights: udhav thakare will prove majority in assembly says sanjay raut

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here