Advertisement

മാസം വെറും 19 രൂപ മാത്രം; ഏറ്റവും കുറഞ്ഞ പ്ലാൻ പ്ലാനില്‍ റീചാര്‍ജ്; പ്രചാരണം തള്ളി ബിഎസ്എന്‍എല്‍

June 25, 2022
Google News 2 minutes Read
bsnl 19rs plan

ബിഎസ്എൻഎൽ പ്രതിമാസം 19 രൂപ വരുന്ന റിചാർജ് പ്ലാൻ അവതരിപ്പിച്ചുവെന്ന് വ്യാജ പ്രചാരണം. ദേശീയ മാധ്യമങ്ങളുൾപ്പെടെ നിരവധി പേരാണ് വോയ്‌സ് റേറ്റ് കട്ടർ എന്ന പ്ലാൻ 19 രൂപയ്ക്ക് ബിഎസ്എൻഎൽ അവതരിപ്പിച്ചുവെന്ന വാർത്ത നൽകിയത്. എന്നാൽ ഇത്തരമൊരു പ്ലാൻ തങ്ങൾ അവതരിപ്പിച്ചിട്ടില്ലെന്ന് ബിഎസ്എൻഎൽ അധികൃതർ വ്യക്തമാക്കി.

————————————————————————————

ഏറ്റവും കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കൾക്കായി പുതിയ പ്ലാൻ അവതരിപ്പിച്ച് ബിഎസ്എൻഎൽ. 19 രൂപയാണ് പ്ലാനിന് വേണ്ടി ഉപഭോക്താവ് ഒരു മാസം മുടക്കേണ്ടത്. ( bsnl 19rs plan )

വോയ്‌സ് റെയ്റ്റ് കട്ടർ എന്നതാണ് പ്ലാനിന്റെ പേര്. മുപ്പത് ദിവസത്തേക്ക് ഫോൺ നമ്പർ കട്ടാവാതെ സൂക്ഷിക്കാൻ ഉപഭോക്താവിന് 19 രൂപയ്ക്ക് റീചാർജ് ചെയ്താൽ മതി. ഇത്തരത്തിൽ ഒരു വർഷത്തേക്ക് 228 രൂപയാണ് നൽകേണ്ടത്.

എന്നാൽ ഈ തുകയ്ക്ക് 3ജി സേവനം മാത്രമേ ലഭിക്കുകയുള്ളു. എന്നാൽ ഉടൻ തന്നെ 4ജിയും ഈ തുകയ്ക്ക് അവതരിപ്പിക്കുമെന്ന് ബിഎസ്എൻഎൽ പറയുന്നു.

Read Also: Money Saving : മാസം 500 രൂപ മാത്രം നിക്ഷേപിച്ച് ലക്ഷങ്ങൾ സ്വന്തമാക്കാം; ഇത് പിപിഎഫ് നൽകുന്ന ഉറപ്പ്

മറ്റ് ടെലികോം സേവനദാതാക്കൾ സമാന സേവനത്തിനായി 50 രൂപ ഈടാക്കുന്നിടത്താണ് ബിഎസ്എൻഎൽ 19 രൂപ മാത്രം ഉപഭോക്താക്കളിൽ നിന്ന് ചാർജ് ചെയ്യുന്നത്.

Story Highlights: bsnl 19rs plan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here