Advertisement

രാഹുൽ ഗാന്ധി വയനാട്ടിലേക്ക്; വൻ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി

June 25, 2022
Google News 2 minutes Read
rahul gandhi comes wayanad this week

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി വയനാട്ടിലെത്തും. ഈ മാസം 30, 1, 2 തിയതികളിൽലാണ് രാഹുൽ ഗാന്ധി വയനാട്ടിലുണ്ടാവുക. കേന്ദ്ര സർക്കാരും സിപിഐഎമ്മും വേട്ടയാടുന്ന രാഹുൽ ഗാന്ധിക്ക് വൻ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി അറിയിച്ചിട്ടുണ്ട്. ( rahul gandhi comes wayanad this week )

രാഹുൽ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫിസ് ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാണ്. കൽപ്പറ്റയിൽ ഇന്ന് യുഡിഎഫ് പ്രതിഷേധ പ്രകടനവും പൊതു സമ്മേളനവും നടത്തും. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെ നേതാക്കൾ പങ്കെടുക്കും. സുരക്ഷയ്ക്കായി കൂടുതൽ പൊലീസിനെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.

Read Also: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം; കൽപ്പറ്റ ഡിവൈഎസ്പിക്ക് സസ്പെൻഷൻ

ഇന്നലെ രാത്രി ഒൻപത് വരെ സംഘർഷങ്ങളുടെ കേന്ദ്രമായിരുന്നു കൽപ്പറ്റ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു എസ്പി ഓഫീസ് ഉപരോധിച്ച യുഡിഎഫ് പ്രവർത്തകരുമായി എഡി ജിപി ചർച്ച നടത്തി. തുടർന്നാണ് യുഡിഎഫ് പ്രതിഷേധം അവസാനിപ്പിച്ചത്.

അതേസമയം അക്രമ സംഭവങ്ങളിൽ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം 19 പേർ അറസ്റ്റിലായി.

Story Highlights: rahul gandhi comes wayanad this week

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here