Advertisement

ആൺകുട്ടികളെ ലൈം​ഗികമായി പീഡിപ്പിച്ച് അധ്യാപകൻ; ദൃശ്യങ്ങൾ ടെലിഗ്രാം വഴി പ്രചരിപ്പിച്ചു, പുറത്തായത് ഞെട്ടിക്കുന്ന വിവരങ്ങൾ

June 25, 2022
3 minutes Read
Teacher in Hawaii arrest for child porn distribution
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആൺകുട്ടികളുടെ ലൈം​ഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ ഹവായിലെ അധ്യാപകനെ ചോദ്യം ചെയ്തപ്പോൾ പുറം ലോകമറിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങൾ. 13 വയസ്സുകാരനെ ഉൾപ്പടെ പല തവണ ലൈംഗികമായി പീഡിപ്പിച്ചതായി ഇയാൾ അന്വേഷണ ഉദ്യോ​ഗസ്ഥരോട് വെളിപ്പെടുത്തി. 33 കാരനായ ആൽഡൻ ബുനാ​ഗിനെ ജൂൺ 15ന് പടിഞ്ഞാറൻ യുണൈറ്റഡ് സ്റ്റേറ്റ്സിലുള്ള പേൾ സിറ്റി ഹൈസ്‌കൂളിൽ (പിസിഎച്ച്എസ്) വെച്ചാണ് ഹോണോലുലു ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ഉദ്യോ​ഗസ്ഥർ പിടികൂടിയത്. ( Teacher in Hawaii arrest for child porn distribution, he sexually abuses boys )

2019 നവംബർ മുതൽ 2021 ഒക്‌ടോബർ വരെ ടെലിഗ്രാം വഴി കുട്ടികളുടെ ലൈം​ഗിക ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഫിലാഡൽഫിയയിലുള്ള സ്വകാര്യ സ്‌കൂളിലെ മറ്റൊരും അധ്യാപകനെ സമാന സ്വഭാവമുള്ള മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തപ്പോഴാണ് ആൽഡൻ ബുനാ​ഗിനെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിക്കുന്നത്.

ഫിലാഡൽഫിയയിലെ ടീച്ചറും ബുനാഗും തമ്മിൽ ടെലിഗ്രാമിലൂടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നതായി എഫ്ബിഐ ഉദ്യോ​ഗസ്ഥർക്ക് മനസിലായി. അങ്ങനെയാണ് ബുനാഗിലേക്ക് അന്വേഷണമെത്തുന്നത്. രണ്ട് അധ്യാപകരും 2018 മാർച്ച് 31 മുതൽ 2021 ഒക്ടോബർ 1 വരെ ചിത്രങ്ങളും വീഡിയോകളും അടങ്ങിയ 3,392 സന്ദേശങ്ങൾ കൈമാറിയതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഫിലാഡൽഫിയയിലെ അധ്യാപകനെ അറസ്റ്റ് ചെയ്തത്.

Read Also: ലൈംഗിക ബന്ധത്തിനിടെ പങ്കാളിയുടെ സമ്മതമില്ലാതെ കോണ്ടം ഊരി മാറ്റുന്നതിനെതിരെ നിയമ നിർമാണം നടത്താനൊരുങ്ങി അമേരിക്ക

13 വയസ്സുള്ള ആൺകുട്ടിയുമായി താൻ നിരവധി തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി ബുനാഗ് സമ്മതിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇയാൾ കുട്ടിയെ ലൈം​ഗികമായി ഉപയോ​ഗിച്ചത്. സ്‌കൂളിലെ ഉച്ചഭക്ഷണ ഇടവേളയിൽ ബുനാഗ് ആൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് മൊബൈലിൽ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയുമായിരുന്നു. പ്രായപൂർത്തിയാകാത്ത മറ്റ് കുട്ടികളുമായുള്ള ലൈം​ഗിക ദൃശ്യങ്ങളും ഇയാൾ സമൂഹ മാധ്യമങ്ങളിലൂടെ പലർക്കും പങ്കുവെച്ചിട്ടുണ്ട്. ബുനാഗിന് ആൺകുട്ടികളുമായി പ്രത്യേക അടുപ്പമുണ്ടായിരുന്നുവെന്ന് സ്കൂളിലെ മറ്റ് വിദ്യാർത്ഥികൾ പറയുന്നു.

” പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് വലിയ കുറ്റകൃത്യമാണ്. അത് ഒരു അധ്യാപകനാവുമ്പോൾ അതിന്റെ ​ഗൗരവം വർദ്ധിക്കുന്നു.” ഹവായ് ഡിസ്ട്രിക്റ്റിന്റെ യു.എസ് അറ്റോർണി ക്ലെയർ ഇ. കോണേഴ്സ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

Story Highlights: Teacher in Hawaii arrest for child porn distribution, he sexually abuses boys

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement