കുവൈറ്റ് മനുഷ്യക്കടത്ത്; പ്രതി മജീദ് കേരളത്തിലെത്തിയതായി വിവരം

കുവൈറ്റ് മനുഷ്യക്കടത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ് . പ്രധാന പ്രതി മജീദ് വിദേശത്ത് നിന്നും കേരളത്തിലെത്തിയതായി വിവരം. അജുവിനെ ചോദ്യം ചെയ്തതിൽ നിന്നും പൊലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചു. കുടുതൽ ഇരകൾ പരാതി നൽകാത്തത് വെല്ലുവിളിയെന്ന് അന്വേഷണ സംഘം. ( kuwait human trafficker reached kerala )
അറസ്റ്റിലായ അജുവിനെ ചോദ്യം ചെയ്തതിൽ നിന്നുമാണ് പ്രധാന വിവരങ്ങൾ അന്യേഷണ സംഘത്തിന് ലഭിച്ചത്. കേസിന്റെ പ്രധാന സുത്രധാരൻ മജീദിതാണെന്നാണ് അജു പറയുന്നത്. ലൈസൻസില്ലാത്ത ഗോൾഡൻ വയ സ്ഥാപനത്തെ നിയന്ത്രിച്ചതും പണമിടപാടുകൾ നടത്തിയതും മജിദാണ്.
കൊച്ചിയിലുള്ള സ്ഥാപനത്തിൽ ആളുകളെ റിക്രൂട്ട് ചെയ്യുക മാത്രമാണ് താൻ ചെയ്തത് എന്നാണ് അജു പറയുന്നത്. മോചനദ്രവ്യമായി അജുവിന് അമ്പതിനായിരം രൂപ നൽകിയെന്ന് തൃക്കാക്കര സ്വദേശിയായ യുവതി മൊഴി നൽകിരുന്നു. ഇതിലൂടെ അജുവിന്റെ പങ്ക് വ്യക്ത്മാക്കുന്ന തെളിവുകളും പൊലീസ് ശേവരിച്ചു.
Read Also: ‘ഷൂ ഇട്ട് ദേഹത്ത് ചവിട്ടി, തലയിൽ വെള്ളമൊഴിച്ചു’; കുവൈറ്റ് മനുഷ്യക്കടത്ത് കേസിൽ ഒരു പരാതി കൂടി
വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രധാന പ്രതിയായ മജീദിനായി കേരളത്തിലും വിദേശത്തും പരിശോധന വ്യാപകമാക്കി. ഒരു മാസം മുമ്പ് മജിദ് കേരളത്തിലെത്തിയതായി ഇരകളായ യുവതികൾ പറഞ്ഞിരുന്നു. നാട്ടിലെത്തിയ ശേഷം മജീദ് തിരികെ വിദേശത്തേക്ക് പോയോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ഒപ്പം എംബസിയുടെ സഹായത്തോടെ വിദേശത്തും അന്വേഷണം വ്യാപകമാക്കി. കേസിൽ ഇതുവരെ രണ്ട് പേരാണ് പരാതി നൽകിട്ടുള്ളത്. കൂടുതൽ പേർ പരാതിയുമായി മുന്നോട്ട് വരാത്തത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്.
Story Highlights: kuwait human trafficker reached kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here