Advertisement

വ്യാജരേഖ ചമച്ച കേസ്; ടീസ്റ്റ സെതൽ വാദിനെയും ആർ.ബി. ശ്രീകുമാറിനെയും ഗുജറാത്ത് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ ഹാജരാക്കും

June 26, 2022
Google News 2 minutes Read
teesta setalvad gujrat high court

ഗുജറാത്ത് കലാപവുമായ ബന്ധപ്പെട്ട വ്യാജരേഖ ചമച്ചെന്ന് കേസിൽ അറസ്റ്റിലായ ടീസ്റ്റ സെതൽ വാദിനെയും ആർ.ബി. ശ്രീകുമാറിനെയും ഗുജറാത്ത് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ ഹാജരാക്കും.വ്യാജ രേഖ ചമക്കൽ , ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ടീസ്റ്റയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്.അതിനിടെ ഗുജറാത്ത് പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തം. ( teesta setalvad gujrat high court )

ടീസ്റ്റ സെതൽവാദിന്റെ അറസ്റ്റും ,അതിനെത്തുടർന്നുള്ള വിവാദവും ശക്തമാണ്. ഗുജറാത്ത് എടിഎസ് വീട്ടിലേക്ക് അതിക്രമിച്ചു കയറി മർദ്ദിച്ചെനും, ജീവനിൽ ഭയമുണ്ടെന്നും കാണിച്ച് ടീസ്റ്റ മുംബൈയിലെ സാന്താ ക്രൂസ് പൊലീസിൽ പരാതി നൽകി. ഒരു ഇൻസ്‌പെക്ടർക്കെതിരെയും വനിതാ ഉദ്യോഗസ്ഥർക്കെതിരെയുമാണ് പരാതി.

ഗുജറാത്ത് കലാപക്കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ വിധിയിൽ ടീസ്റ്ററുടെ ഇടപെടലുകളെ സുപ്രിംകോടതി വിമർശിക്കുകയും, ആഭ്യന്തര മന്ത്രി അമിത് ഷാ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെയുള്ള അറസ്റ്റിൽ പ്രതിഷേധം ഉയരുകയാണ്.

Read Also: 2002ലെ ഗുജറാത്ത് കലാപം; നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത് ശരിവച്ച് സുപ്രിംകോടതി

മനുഷ്യാവകാശ പ്രവർത്തകരെ കൂടാതെ,കോൺഗ്രസ്, സിപിഐഎം, സിപിഐ തുടങ്ങിയവും പ നടപടിയിൽ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇന്ന് കൊൽക്കത്തയിൽ ഇടത് സംഘടനകൾ പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും.അഹമ്മദാബാദിലെ വസതിയിൽ നിന്നുമാണ് ഗുജറാത്ത് ക്രൈം ബ്രാഞ്ച് ആർ.ബി. ശ്രീകുമാറിനെ കസ്റ്റഡിയിൽ എടുത്തത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി.

Story Highlights: teesta setalvad gujrat high court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here