നാളെ നിയമസഭ സമ്മേളനം; ഉമ തോമസിന്റെ ആദ്യ നിയമസഭാ ചോദ്യം നടി ആക്രമിക്കപ്പെട്ട കേസിൽ

തൃക്കാക്കരയിൽ വിജയിച്ച് നിയമസഭയിലെത്തിയ ഉമ തോമസിന്റെ ആദ്യ ചോദ്യം നടി ആക്രമിക്കപ്പെട്ട കേസിൽ. നാളെ നിയമസഭ സമ്മേളിക്കുമ്പോൾ ഉന്നയിക്കാൻ നൽകിയ ചോദ്യങ്ങളുടെ കൂട്ടത്തിലാണ് ഇവയുള്ളത്. ഭർത്താവും മുൻ തൃക്കാക്കര എംഎൽഎയുമായ പി.ടി തോമസ് വളരെ സജീവമായ ഇടപെട്ടിരുന്ന കേസിൽ തന്നെയാണ് അവരുടെ പിൻഗാമിയായെത്തിയ ഉമ തോമസും ചോദ്യമുന്നയിക്കുന്നത്.(umathomas first assembly question)
നടിയെ ആക്രമിച്ച കേസ് സർക്കാർ അട്ടിമറിക്കുന്നു എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ? എങ്കിൽ ഇത് ഗൗരവത്തോടെ കാണുന്നുണ്ടോ?, മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയിട്ടുണ്ട് എന്ന് ഫോറൻസിക് ലാബ് ജോയിൻറ് ഡയറക്ടർ 29/01/2020 ന് സർക്കാറിനെ അറിയിച്ചിരുന്നോ? എങ്കിൽ ഇതിന്മേൽ അന്ന് തന്നെ അന്വേഷണം നടത്താത്തതിന്റെ കാരണം വിശദമാക്കാമോ എന്നീ ചോദ്യങ്ങളാണ് ഉമ ഉന്നയിക്കുന്നത്.
Read Also: 100 കിലോയുടെ കേക്കും നാലായിരത്തോളം അതിഥികൾക്ക് ഭക്ഷണവുമായി വളർത്തുനായയുടെ പിറന്നാൾ ആഘോഷം…
ജൂൺ 15ന് ഉമാ തോമസ് എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. 72767 വോട്ടുകൾ നേടിയാണ് ഉമ തോമസ് തൃക്കാക്കരയിൽ മിന്നും വിജയം നേടിയത്. ഒരു മാസത്തോളം നീണ്ട വാശിയേറിയ പ്രചാരണമായിരുന്നു തൃക്കാക്കരയിൽ നടന്നിരുന്നത്. നിരവധി രാഷ്ട്രീയ ആരോപണങ്ങളിലൂടെ കടന്നുപോയ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു തൃക്കാക്കരയിൽ നടന്നത്.
Story Highlights: umathomas first assembly question
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here