കാസർഗോഡ് ബന്ദിയോട് പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

കാസർഗോഡ് ബന്ദിയോട് പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കാസർഗോഡ് മുഗുവിലെ സ്വദേശി ആണ് മരിച്ചത്. ഗള്‍ഫില്‍ നിന്ന് ഇന്നെത്തിയ അബൂബക്കര്‍ സിദ്ദീഖ് (32) ആണ് മരിച്ചത്.(young man from dubai today died at kasargode)
Read Also: 100 കിലോയുടെ കേക്കും നാലായിരത്തോളം അതിഥികൾക്ക് ഭക്ഷണവുമായി വളർത്തുനായയുടെ പിറന്നാൾ ആഘോഷം…
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സിദ്ദീഖിനെ ഉച്ചയ്ക്ക് രണ്ടുപേര്‍ തട്ടിക്കൊണ്ടുപോയി എന്നാണ് വിവരം. സിദ്ദീഖിനെ രാത്രിയോടെയാണ് ഒരു വാഹനത്തില്‍ ബന്തിയോടുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. സാമ്പത്തിക ഇടപാടാണ് പിന്നിലെന്നാണ് സംശയം.
സിദീഖിന്‍റെ സഹോദരനെയും ബന്ധുവിനെയും രണ്ട് ദിവസം മുമ്പ് തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം അബൂബക്കര്‍ സിദ്ദീഖിനെ വിളിച്ചു വരുത്തുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. ദുബായിലായിരുന്നു സിദ്ദീഖ്. സിദ്ദീഖിന്‍റെ മൃതദേഹത്തില്‍ പരുക്കുകളുണ്ട്. കാല്പാദത്തിനടിയില്‍ നീലിച്ച പാടുകളുണ്ടെന്നും പൊലീസ് പറഞ്ഞു.
Story Highlights: young man from dubai today died at kasargode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here