പ്രാർത്ഥനയെ രക്ഷിക്കാൻ സുമനസുകൾ കനിയണം

തലച്ചോറിൻ്റെ അഭാവം മൂലം ശാരീരിക ബുദ്ധിമുട്ടുകൾ വേട്ടയാടുകയാണ് 8 വയസുകാരി പ്രാർത്ഥന. കുട്ടിയുടെ തുടർ ചികിത്സയ്ക്കും, ജീവിതം മുന്നോട്ട് നയിക്കാനും സുമനസുകളുടെ സഹായം തേടുകയാണ് സുഗേശ് അനുരാധ ദമ്പതികൾ.
സുഗേശ് അനുരാധ ദമ്പതികളുടെ മൂത്ത മകളാണ് പ്രാർത്ഥന. തലച്ചോറിൽ സംഭവിക്കുന്ന അപൂർവ രോഗമാണ് പ്രാർത്ഥനയ്ക്ക്. കഴിഞ്ഞ എട്ടു വർഷമായി മകളെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് മാതാപിതാക്കൾ. തങ്ങളുടെ മുഴുവൻ സമ്പത്തും ചെലവാക്കി.
മകളുടെ ചികിത്സയ്ക്ക് പ്രതിമാസം 20,000 രൂപയിലധികം വേണം. ഒരു കണ്ണിന് കാഴ്ച്ചയില്ലാത്ത പിതാവ് സുഖേശൻ നിസ്സഹായനാണ്. 1000 രൂപ പെൻഷനിലാണ് 4 അംഗ കുടുംബം കഴിഞ്ഞുപോകുന്നത്. ഇളയ മകളുടെ പഠിത്തം പ്രതിസന്ധിയിലാണ്. സുമനസുകളുടെ സഹായം ഉണ്ടെങ്കിൽ മാത്രമേ ഈ കുടുംബത്തിന് ഇനി മുന്നോട്ട് പോകാനാകൂ. ചേർത്തുപിടിക്കണമെന്ന് അപേക്ഷിക്കുകയാണ്.
Union Bank of India (HARIPPAD)
ANURADHA R
Account No.:556002010010303
IFSC Code: UBIN0555606
Story Highlights: 8 year old prarthana needs our help
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here