Advertisement

മകനെ നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങി മരിച്ചു

June 29, 2022
Google News 2 minutes Read

മകനെ നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങി മരിച്ചു. ഏച്ചൂർ സ്വദേശികളായ ഷാജി മകൻ ജ്യോതിരാദിത്യ എന്നിവരാണ് മരിച്ചത്.പട്ടപ്പൊയിൽ പന്നിയോട് കുളത്തിൽ നീന്തൽ പഠിപ്പിക്കുന്നതിനിടെയാണ് അപകടം. വെള്ളത്തിൽ മുങ്ങിപ്പോയ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷാജിയും മുങ്ങി മരിച്ചത്.(father and son drowned in river)

Read Also: “ആലും മാവും പ്ലാവും”; ഒരു ചുവട്ടിൽ നിന്ന് മൂന്ന് വ്യത്യസ്ത മരങ്ങൾ, ഇതൊരു കൗതുക കാഴ്ച്ച…

ജ്യോതിരാദിത്യന് തുടർപഠനത്തിന് നീന്തൽ സർട്ടിഫിക്കറ്റ് ആവശ്യമായി വന്നിരുന്നു. ഇതിനായിട്ടാണ് ഇരുവരും നീന്തൽ പഠിക്കാൻ എത്തിയതെന്നാണ് വിവരം. ഷാജി ഏച്ചൂർ സഹകരണ ബാങ്കിലെ ജീവനക്കാരനാണ്. ഫയർഫോഴ്‌സും, പൊലീസും, നാട്ടുകാരും ചേർന്ന് ഇരുവരുടെയും മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

Story Highlights: father and son drowned in river

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here