Advertisement

കാറിനെ ഓവർറ്റേക്ക് ചെയ്യുന്ന ടിപ്പർ, വിഡിയോ പങ്കിട്ട് കേരള പൊലീസ്; കാറാണോ ടിപ്പറാണോ അപകടത്തിന് കാരണം?

June 29, 2022
Google News 3 minutes Read
Kerala Police share a video of tipper overtaking car

കാറിനെ ഓവർറ്റേക്ക് ചെയ്യാൻ ശ്രമിക്കുന്ന ടിപ്പർ ലോറിയുടെ വിഡിയോ ഫെയ്സ്ബുക്കിൽ പങ്കുവെച്ച് കേരള പൊലീസ്. ടിപ്പർ കാറിനെ മറികടക്കാൻ ശ്രമിക്കവേ എതിർ ദിശയിൽ നിന്നും ഒരു ഓട്ടോയും ടിപ്പറും കടന്നുവരുകയും അപകടമുണ്ടാവുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. ( Kerala Police share a video of tipper overtaking car )

Read Also: ‘മുഖ്യമന്ത്രിക്കെതിരെ കൂടുതൽ സമരങ്ങളുമായി കോൺഗ്രസ് മുന്നോട്ടുപോകും’; സുരക്ഷയൊരുക്കുന്ന കേരള പൊലീസ് നടപടിക്കെതിരെ കെ സുധാകരൻ

ഇതിലെ അപകട രംഗങ്ങൾ കണ്ടിട്ടുള്ള ജനങ്ങളുടെ വിലയിരുത്തലുകളും കേരള പൊലീസ് പങ്കുവെച്ചിട്ടുണ്ട്. കാർ ഡ്രൈവറെയും ടിപ്പർ ഡ്രൈവറെയും അനുകൂലിച്ചും പ്രതികൂലിച്ചും പലരും കമന്റുകളിടുന്നുണ്ട്. നിങ്ങളുടെ അഭിപ്രായത്തിൽ ഈ അപകടത്തിന് അടിസ്ഥാന കാരണം എന്താണെന്നാണ് കേരള പൊലീസിന്റെ ചോദ്യം.

വിഡിയോയിൽ കാണുന്ന അപകട രംഗങ്ങൾ കണ്ടിട്ട് പലരുടെയും വിലയിരുത്തലുകളാണ് ചുവടെ.

  1. കാർ ഒന്നു സ്പീഡ് കുറച്ചിരുന്നെങ്കിൽ ഒന്നും സംഭവിക്കില്ലയിരുന്നു. ഒരു വെഹിക്കിൾ ഓവർറ്റേക്ക് ചെയുമ്പോൾ സൈഡ് മാത്രം അല്ല. ചെറുതായി ഒന്നു സ്പീഡ് കുറച്ചാൽ രണ്ടുപേർക്കും സേഫ് ആണ്
  2. ടിപ്പർ ഓവർടേക്ക് ചെയ്യാൻ നേരം കാറുകാരൻ സ്പീഡ് കൂട്ടി. എതിരെ വാഹനംവന്നപ്പോൾകാറുകാരൻ സ്പീഡ് കുറച്ചു. കാർ ഡ്രൈവറുടെ എക്സ്പീരിയൻസ് കുറവുകൊണ്ട് ടിപ്പർ ഡ്രൈവറുടെ കണക്കുകൂട്ടൽ തെറ്റി അപകടം സംഭവിച്ചു
  3. സോളിഡ് സിംഗിൾ ലൈനിൽ ഓവർടേക് ചെയ്യാൻ ശ്രമിച്ച ടിപ്പർ ഡ്രൈവർ ആണ് കുറ്റക്കാരൻ
  4. ടിപ്പർ ഡ്രൈവർ മുന്നിൽ നിന്ന് ഓട്ടോ വരുന്നതും ആ ടൈമിങ്ങിൽ ഓവർ ടേക്ക് ചെയ്യാൻ പറ്റില്ല എന്നും ആദ്യം തന്നെ മനസ്സിലാക്കണമായിരുന്നു. ഓവർടേക്കിംഗ് ചെയ്യപ്പെടുന്ന വാഹനം പോലെ തന്നെ ഓവർ ടേക്ക് ചെയ്യുന്ന വാഹനവും മുൻപിൽ ഉള്ള റോഡ് ശ്രദ്ധിക്കേണ്ടതാണ്.
  5. മാന്യമായിട്ടു സൈഡ് കൊടുത്താൽ മാത്രം പോരാ, വണ്ടിയുടെ സ്പീഡ് കൂടെ കുറക്കണം അല്ലെങ്കിൽ ഇങ്ങനെ ഒക്കെ സംഭവിക്കും
  6. അവിടെ ഓവർടേക് ചെയ്യാൻ ഉള്ള സ്ഥലം ഇല്ല ലോറിക്കാരൻ അൽപ്പം കൂടി വെയ്റ്റ് ചെയ്തിരുന്നെങ്കിൽ അപകടം ഒഴിവ് ആയേനെ. കാർ വേഗത കുറച്ചാലും ലോറി കാറിൽ തന്നെ ഇടിക്കും
  7. ആ ഓട്ടോ വന്നില്ലായിരുന്നുവെങ്കിൽ എതിരെ വന്ന ലോറിയിൽ ഈ ലോറി ഇടിക്കില്ലായിരുന്നോ ? ഓട്ടോ ഡ്രൈവർ വലിയ ഒരു അപകടം ആണ് ഇല്ലാതാക്കിയത്.
  8. ആ ടിപ്പറുകാരനെ മാത്രം കുറ്റം പറയാൻ പറ്റില്ല. കാറുകാരൻ സൈഡ് കൊടുത്തിട്ടുണ്ട്, പക്ഷെ മുന്നിലെ വാഹനം എത്തുന്നതിനു മുൻപ് ഓവർറ്റേക്ക് ചെയ്യാൻ സ്പീഡ് കുറച്ചില്ല. ടിപ്പർ ഓവർടേക്ക് ചെയ്യുന്നത് കണ്ടിട്ടും അതിനു സൗകര്യം ചെയ്തു കൊടുക്കാതെ ഓട്ടോക്കാരൻ, വന്ന സ്പീഡിൽ തന്നെ വന്നു.

നിങ്ങളുടെ അഭിപ്രായത്തിൽ ഈ അപകടത്തിന് അടിസ്ഥാന കാരണം എന്താണ് ?

Story Highlights: Kerala Police share a video of tipper overtaking car

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here